Image

സൈഹാത് ഒഐസിസി ചികിത്സാ സഹായം നല്‍കി

Published on 30 May, 2017
സൈഹാത് ഒഐസിസി ചികിത്സാ സഹായം നല്‍കി

ദമാം: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ ചേര്‍പ്പ് പഞ്ചായത്തിലെ പൊട്ടച്ചിറ തിരുത്ത് സ്വദേശി രാജുവിന് ഒഐസിസി സൈഹാത് ഏരിയ കമ്മിറ്റി ചികിത്സാ സഹായം നല്‍കി. തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പത്മജാ വേണുഗോപാല്‍ രാജുവിന്റെ വസതിയിലെത്തി സഹായം കൈമാറി.

ഒഐസിസി സൈഹാത് ഏരിയ കമ്മിറ്റി പ്രസിഡന്റ് എസ്.എം സാദിഖ്, കെപിസിസി ന്യൂനപക്ഷ സെല്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ കൊച്ചുമുഹമ്മദ്, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജി പോള്‍ മാടശേരി, ചേര്‍പ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.വിനോദ്, ചാഴൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പരമശിവന്‍, രാധാമണി ടീച്ചര്‍, ബാലു കനല്‍, എ.ആര്‍.മനോജ്, പി.കെ.ഇബ്രാഹിം, ജോണ്‍ ആന്റണി, ലൂയിസ് തഴുത്ത, അശോകന്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക