Image

പ്രണയലേഖനം (ഭാവഗീതം)** സുധീര്‍പണിക്കവീട്ടില്‍

Published on 31 May, 2017
പ്രണയലേഖനം (ഭാവഗീതം)** സുധീര്‍പണിക്കവീട്ടില്‍
**(Lyric poem) കവിതഎന്നെഴുതികവിതയുടെവിലകുറയ്ക്കുന്നില്ല

(വസന്തകാലപറവകള്‍ പാടിതിമിര്‍ക്കുന്ന ഒരു പ്രഭാതത്തില്‍ എന്റെ ജാലകവാതില്‍ക്കല്‍ വന്നിരുന്ന് ഒരു ആണ്‍കുയില്‍ പറഞ്ഞു അഹോരാത്രം തൊണ്ടപൊട്ടുമാറുപാടിയിട്ടും ഒരുപെണ്‍കുയില്‍ പോലുംഅടുക്കുന്നില്ല. അവര്‍ക്ക് കൊടുക്കാനായി ഒരുപ്രണയ ലേഖനം എഴുതിതരുമോ?)

പാടാറുണ്ടോരു പൂങ്കുയിലെന്റെ
വീട്ടുവളപ്പിലെ മാങ്കൊമ്പില്‍
വസന്തകാലതാരുകള്‍ തീര്‍ത്ത
പൂമണിയറയില്‍ ചഞ്ചലനായ്
മാന്തളിരുണ്ട് മയങ്ങാനെത്തും
കോകിലകന്യയില്‍ മോഹിതനായ്
രാവുംപകലും പാടിഅവനാ
രാഗമാലികകനവോടെ
മദനവികാര പരവശനായി
ചൊല്ലിമന്മഥമന്ത്രങ്ങള്‍
അവിശ്രമമവനാപ്രണയ സ്വരലയ
നിര്‍വ്വഹണത്തില്‍നിമഗ്‌നനായ്
നിശ്ചയദാര്‍ഢ്യത്തോടവനെന്നും
പാടിപഞ്ചമഗീതങ്ങള്‍
സ്പര്‍ശനമോഹകാമിതനായി
ഇടവിട്ടീണംമികവ്വരുത്തി
മാരജ്വരമുള്ളവനുടെരാഗം
മടുപ്പില്ലാതെകേള്‍ക്കാനിമ്പം

ഗൗനിച്ചില്ലൊരുകുയിലിണപോലും
പാടാനില്ലൊരുഗാനംബാക്കി
കാമുകമാനസതന്ത്രികളിടറി
ഭഗ്‌നോത്സാഹിതനായിപാവം
കന്യകമാരെമയക്കാനെന്തിനി
വിദ്യകളെന്നവന്‍ആലോചിച്ചു
വിഹഗവീക്ഷണകോണില്‍നിന്നൊരു
ദൃശ്യംഅവനുത്സാഹംനല്‍കി
ഈശ്വരസൃഷ്ടിയില്‍ശ്രേഷ്ഠതയുള്ളവര്‍
മര്‍ത്യര്‍ക്കറിയാംആതന്ത്രങ്ങള്‍
അവരില്‍വിരുതര്‍കലാകാരന്മാര്‍
വിരലാഗ്രത്തില്‍സംഗതിയുള്ളോര്‍
അവര്‍ക്കെളുപ്പംസ്ത്രീഹൃദയങ്ങള്‍
തൊട്ടെടുക്കാന്‍ആകര്‍ഷിപ്പാന്‍
അവനെന്‍ജാലകവാതിലിലെത്തി
പരവശനായവന്‍അല്‍പ്പംനേരം
എന്തോപറയാനുള്ളതുപോലെ
കൊക്കാല്‍ചിറകില്‍എഴുതികാട്ടി

“മല്ലീശ്വരന്റെആവനാഴികള്‍
കൈവശമുള്ളകലാകാരാ..
നിവേദനമൊന്നുണ്ടെനിക്ക്‌നീയൊരു
പ്രണയലേഖനമെഴുതിതരുമോ?”

ശുഭം
Join WhatsApp News
വിദ്യാധരൻ 2017-05-31 11:35:09
എഴുത്തിന്റെ കാലം കടന്നുപോയി
തഴയുക ആ മാർഗ്ഗം ഇന്ന് തന്നെ
കള്ളകവികൾ ചുറ്റുപാടും
തക്കവും പാർത്ത് പതിയിരുപ്പ്
അവരതടിച്ചെടുത്തു കൊണ്ടുപോയി
നാളത്തെ പത്രത്തിൽ പ്രസിദ്ധീകരിക്കും 
അതുവേണ്ട നീ നിൻ പുല്ലാംകുഴലിനാലെ
ഊതുക നല്ലോരു പ്രണയഗാനം
അതുചെന്ന് പെൺകുയിലിൻ നെഞ്ചിലാകെ
കുളിർ വാരി വിതറും തീർച്ച തന്നെ
ചിറകടിച്ചവൾ നോക്കിടുമ്പോൾ
തുടരുക നീ നിന്റെ മധുരഗാനം
അവളുടെ ചേഷ്ടകൾ സൂക്ഷമായി
കാമവികാരാതിരേകത്തോടെ ഉറ്റുനോക്കു  
അവളിൽ  പ്രണയത്തരിമ്പുണ്ടെന്നാകിൽ
തുത്ത് കുലുക്കി കുലുക്കിയാടും
അവളുടെ ആട്ടം മുറുകിടുമ്പോൾ
ചിറകടിച്ചു നീ അടുത്തു ചെല്ലൂ
ചൂടായിരിക്കും ഇരുമ്പിൽ കൊല്ലൻ
കൂടത്താൽ താഡിക്കുംപോലെയങ്ങ്
കുയിലേ നിൻ പ്രണയംസഫലമാകാൻ
മന്മഥദർശനം നിനക്ക് കിട്ടിടട്ടെ     

James Mathew, Chicago 2017-05-31 11:54:04
കവിയുടെ അനുമാനത്തിന്റെ അന്തരാളങ്ങളായ സസ്യാഹാരം കഴിക്കണമെന്നും, വെളിച്ചെണ്ണ കനച്ചാൽ കൊള്ളില്ലെന്നും,  വേനലാക്കലാമായാൽ
സ്വറ്റർ വേണ്ടെന്നും ഞങ്ങൾ വായനക്കാർക്കറിയാം.
എന്നാൽ ജന്നൽ വാതിൽക്കൽ കുയിൽ പ്രണയലേഖനം ചോദിച്ച് വരുമെന്ന് അറിയില്ലായിരുന്നു. കഥയായാലും, കവിതയായാലും പുതുമ വേണം വായനക്കാർക്ക്
തോന്നാത്തത്, അവൻ അറിയാത്തത് എഴുതുമ്പോൾ അവൻ ആസ്വദിക്കുന്നു.  എനിക്കിഷ്ടമായി സുധീർ
നല്ല ഭാഷ , കുയിലിനു  പ്രണയലേഖനം എഴുതികൊടുക്കു, കുയിലിണ അവനെ പ്രേമിക്കും.  അപ്പോൾ അവർ നാണം പൂണ്ട് നിൽക്കുന്നതിനെപ്പറ്റി എഴുതുക. അഭിനന്ദനം
.വിദ്യാധരൻ സാർ അംഗീകരിച്ചുവെന്നു തോന്നുന്നു. കവിതയല്ലെന്നു എഴുതിയത് മറ്റു കവികൾക്കിട്ട് ഒരു കൊട്ടാണോ?
andrew 2017-05-31 13:48:37
ശ്രി, സുദീര്‍ എഴുതി കൊടുത്ത പ്രണയ പാട്ടുമായി  ഒരു പൂംകുയില്‍  പാടി പാടി  പറന്നു  നടക്കുന്നു '' നിന്‍റെ മാനസ  തേന്‍ മാവു  പൂത്തിട്ടുണ്ടോ, ഈ കരിം കുയില്‍ ഒന്ന് പാടിക്കോട്ടെ ?
ഒമര്‍ ഗ്യ്യാമിന്‍ കവിതകള്‍ പോലെ , പ്രേമം എന്ന അനുഭൂതിയുടെ ദിവ്യ  പ്രവാഹം ഒഴുകട്ടെ 
ക്രൂരത നിറഞ്ഞ  മനുഷ ഹിര്‍ദയങ്ങള്‍  തണുത്തു  ശാന്തം ആകട്ടെ , ഇ ഭൂമിയില്‍  സ്നേഹം  നിറയട്ടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക