സിഡ്നി: ഓസ്ട്രേലിയയിലെ തീരദേശ നഗരമായ വുള്ളഗോംഗ് ഇല്ലുവാര കേരള സമാജത്തിന്റെ വുള്ളഗോംഗ് ചാന്പ്യന്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 18ന് നടക്കും. വുള്ളഗോംഗ് ബീറ്റണ്‍ പാര്‍ക്ക് ലിസ്യുര് സെന്ററില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഒക്ലാന്റില്‍ നടന്ന വേള്‍ഡ് മാസ്റ്റേഴ്സ് ചാന്പ്യന്‍സ് ഗോള്‍ഡ് മെഡല്‍ ജേതാവ് ഇഗ്നേഷ്യസ് ഗാന് ഉദ്ഘാടനം ചെയ്യും.
ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24 ടീമുകള്‍ മാറ്റുരയ്ക്കും. ജേതാക്കള്‍ക്ക് ഫ്ളക്സി ഫൈനാന്‍സ് സ്പോണ്സര് ചെയ്യുന്ന 501 ഡോളര്‍ കാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഡോ. ശരത് തമാന സ്പോണ് ചെയ്യുന്ന 251 ഡോളര്‍ കാഷ് അവാര്‍ഡും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് Dapto Smile Dental Cetnre സ്പോണ്സര് ചെയ്യുന്ന 101 ഡോളര്‍ കാഷ് അവാര്‍ഡും ലഭിക്കും.
ടൂര്‍ണമെന്റിനോടനുബന്ധിച്ച് വുള്ളഗോംഗ് മള്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സെക്രട്ടറി Chris Lacy ഇഗിക്ക് സമാജത്തിന്റെ മൊമെന്േറാ നല്കി ആദരിക്കും. ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു.