Image

മലയാളി ജര്‍മന്‍ കുടുംബസംഗമം കാള്‍സ്‌റൂവില്‍ സമാപിച്ചു

Published on 31 May, 2017
മലയാളി ജര്‍മന്‍ കുടുംബസംഗമം കാള്‍സ്‌റൂവില്‍ സമാപിച്ചു

 
കാള്‍സ്‌റൂ: ബാഡന്‍വുര്‍ട്ടംബര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്റെ ( MDT, Baden – Wuerttemberg) ഇരുപതാമത് കുടുംബസംഗമം മേയ് 28 ന് നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. 

കാള്‍സ്‌റൂവിലെ തോമസ് ഹോഫില്‍ 25 ന് ആരംഭിച്ച സംഗമം പ്രഫ.ഡോ. രാജപ്പന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു ചര്‍ച്ചകള്‍, കായിക വിനോദങ്ങള്‍, കലാപരിപാടികള്‍, യോഗാ ക്ലാസുകള്‍ എന്നിവ നടന്നു. കേരളം 60” എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് പ്രഫ.ഡോ.രാജപ്പന്‍ നായര്‍, സാബു ജേക്കബ്, എബ്രഹാം വാണിയത്ത്, വര്‍ഗീസ് കാച്ചപ്പിള്ളില്‍, നിര്‍മ്മല ഫെര്‍ണാണ്ടസ്, തങ്കച്ചന്‍ പുളിമൂട്ടില്‍, വിനോദ് ബാലകൃഷ്ണ, എബ്രഹാം നടുവിലേഴത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കായിക വിനോദങ്ങള്‍ക്ക് ഗോപി ഫ്രാങ്ക്, വര്‍ക്കി കുട്ടാനിക്കല്‍, തെരേസാ പനക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആത്മീയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാ.ജോസഫ് കനിയോടിക്കല്‍ സമാപനദിവസം ദിവ്യബലിയര്‍ച്ചു. ജോര്‍ജ് അട്ടിപ്പേറ്റിയുടെ കോമഡി ഷോ, മേരി പ്‌ളാമൂട്ടില്‍ സംഘടിപ്പിച്ച വിവിധ നൃത്തങ്ങള്‍, ബേബി, മേരി കലയന്‍കേരി എന്നിവരുടെ നാടന്‍പാട്ട്, ബെന്‍സിലി ജയിംസ് നേതൃത്വം നല്‍കിയ ഗാനമേള തുടങ്ങിയവ സംഗമത്തിന്റെ ഭാഗമായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളില്‍, സെക്രട്ടറി റ്റാനിയ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക