Image

യുക്മ സാംസ്‌കാരികവേദിക്ക് പുതിയ നേതൃത്വം

Published on 31 May, 2017
യുക്മ സാംസ്‌കാരികവേദിക്ക് പുതിയ നേതൃത്വം

ലണ്ടന്‍: യുക്മ സാംസ്‌കാരികവേദിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. യുക്മയുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന പോഷക വിഭാഗമാണ് യുക്മ സാംസ്‌കാരികവേദി. യുകെ മലയാളികള്‍ക്കിടയില്‍ കലാരംഗത്തും സാംസ്‌കാരിക രംഗത്തും നേതൃരംഗത്തും പ്രതിഭ തെളിയിച്ച വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തന സമിതി രൂപീകരിച്ചിരിക്കുന്നതെന്ന് പുതിയ കമ്മിറ്റി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പറഞ്ഞു. 

യുക്മ ദേശീയ പ്രസിഡന്റ് ചെയര്‍മാന്‍ ആയുള്ള സമിതിയില്‍ സി.എ. ജോസഫ് (വൈസ് ചെയര്‍മാന്‍), തന്പി ജോസ് (ദേശീയ കോഓര്‍ഡിനേറ്റര്‍), ഡോ. സിബി വേകത്താനം, മനോജ് പിള്ള (ജനറല്‍ കണ്‍വീനര്‍മാര്‍) എന്നിവരേയും ആറ് ഉപസമിതികളെയും തെരഞ്ഞെടുത്തു. 

ലോക പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായ ജ്വാല ഇ മാഗസിന്‍ യുക്മ സാംസ്‌ക്കാരികവേദിയുടെ തിലകക്കുറിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാമാസവും പ്രസിദ്ധീകരിക്കപ്പെടുന്ന “ജ്വാല”യുടെ അമരത്തു ഇത്തവണയും ചീഫ് എഡിറ്ററായി റജി നന്തികാടും മാനേജിംഗ് എഡിറ്ററായി സജീഷ് ടോമും തുടരുന്നു. ജയ്‌സണ്‍ ജോര്‍ജ്, ബീന റോയി, സി.എ. ജോസഫ് എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായും മാമ്മന്‍ ഫിലിപ്പ്, റോജിമോന്‍ വര്‍ഗീസ് എന്നിവര്‍ ഉപദേശകസമിതി അംഗങ്ങളായും “ജ്വാല”ക്ക് കരുത്തേകും. 

ജേക്കബ് കോയിപ്പള്ളി കണ്‍വീനറായുള്ള സാഹിത്യ വിഭാഗത്തിന് ആശാ മാത്യു, കുര്യന്‍ ജോര്‍ജ്, അനസുധിന്‍ അസീസ്, മാത്യു ഡൊമിനിക് എന്നിവര്‍ നേതൃത്വം നല്‍കും. വേദിയുടെ സാംസ്‌കാരിക വിനിമയ പരിപാടികള്‍ക്ക് തോമസ് ജോണ്‍ വരിക്കാട്ട്, ജിജോ മാധവപ്പള്ളില്‍, ജോബി അയത്തില്‍, വിന്‍സന്റ് ജോസഫ്, സാബു മാടശേരി, ടോം തോമസ് എന്നിവ നാടകക്കളരിക്ക്”നേതൃത്വം നല്‍കും.

ജിജി വിക്ടര്‍ കണ്‍വീനറായുള്ള യുക്മ സാംസ്‌കാരികവേദിയുടെ കലാ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് സുനില്‍ രാജന്‍, പീറ്റി താനൊലില്‍, ജിജോമോന്‍ ജോര്‍ജ് എന്നിവരാണ്. ബിനോ അഗസ്റ്റിന്‍, സിറിയക് കടവില്‍ച്ചിറ, ബിജു അഗസ്റ്റിന്‍, ഹരി പദ്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന “ഫിലിം ക്ലബ്” ആണ് മറ്റൊരു പ്രധാന ഉപസമിതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക