Image

ഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: നരേന്ദ്ര മോദി

Published on 31 May, 2017
ഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: നരേന്ദ്ര മോദി
   മാഡ്രിഡ്: ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതായണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുദിവസത്തെ ജര്‍മന്‍ സന്ദര്‍ശനത്തിനുശേഷം ബുധനാഴ്ച സ്‌പെയിനിലെത്തിയ മോദി സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോജിയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭീകരതയെ നേരിടാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്നും ഇരു നേതാക്കളും അറിയിച്ചു.

സ്‌പെയിന്‍ രാജാവ് ഫിലിപ്പ് നാലാമനെ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി ബുധനാഴ്ച വൈകുന്നേരം റഷ്യയിലേയ്ക്കു പോകും. 

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്‌പെയിന്‍ സന്ദര്‍ശിക്കുന്നത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് അവസാനമായി സ്‌പെയിന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക