Image

മൂലമറ്റം പവ്വര്‍ഹൗസ് തീപിടുത്തം: എന്‍ജിനീയര്‍ മരിച്ചു

Published on 25 June, 2011
മൂലമറ്റം പവ്വര്‍ഹൗസ് തീപിടുത്തം: എന്‍ജിനീയര്‍ മരിച്ചു
കൊച്ചി: മൂലമറ്റം പവര്‍ഹൗസിലുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ അസിസ്റ്റന്റ് എന്‍ജിനീയര്‍ മെറിന്‍ ഐസക്ക് (26) മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മൂലമറ്റം പവര്‍ ഹൗസില്‍ തീപിടിത്തമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ് എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 5.30 ന് അഞ്ചാം നമ്പര്‍ ജനറേറ്റര്‍ ഓണ്‍ ചെയ്യുന്നതിനിടെ കണ്‍ട്രോള്‍ പാനലില്‍ തീ ഉയരുകയും ജനറേറ്ററിന് ചേര്‍ന്നുള്ള ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക