Image

ഫാ. എബി പോളിന് യാത്രയപ്പ് നല്‍കി

Published on 31 May, 2017
ഫാ. എബി പോളിന് യാത്രയപ്പ് നല്‍കി

    കുവൈത്ത് സിറ്റി : കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം കുവൈത്ത് സെന്റ് ജോര്‍ജ് യൂണിവേഴ്‌സല്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (വലിയ പള്ളി) ഇടവക വികാരിയായിരുന്ന ഫാ. എബി പോളിനും കുടുംബത്തിനും ഇടവകയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. 

മേയ് 26ന് അബാസിയ ഷോലോര്‍നോ ഹാളില്‍ നടന്ന ചടങ്ങില്‍ ഫാ. ജിബു ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി സാജു കുര്യാക്കോസ്, ഫാ. ഷാജി ജോഷുവ, സാം പൈനംമൂട്, ഹസന്‍, മനോജ് മാവേലിക്കര, കെ.പി കോശി, കമാണ്ടര്‍ ബെന്നി മാത്യു, ഇടവക പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. ഇടവക ട്രസ്റ്റി മാത്യു മൂലയില്‍ നന്ദിയും ഫാ. എബി പോള്‍ മറുപടി പ്രസംഗവും നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക