Image

സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം-2) മോളി ജേക്കബ്

മോളി ജേക്കബ് Published on 01 June, 2017
സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം-2) മോളി ജേക്കബ്
സ്‌ട്രോക്ക് വരാനുള്ള കാരണങ്ങള്‍

1. ഒരിക്കല്‍ സ്‌ട്രോക്ക് അഥവ മിനി സ്‌ട്രോക്ക് (Transient Ischemic Attack, TIA) വന്നാല്‍ വീണ്ടും സ്‌ട്രോക്ക് വരാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. മിനി സ്‌ട്രോക്ക് വന്നാല്‍ അതിനുള്ള കാരണങ്ങള്‍ കണ്ടുപിടിച്ച് ചികിത്സ ചെയ്താല്‍ സ്‌ട്രോക്ക് വരാനുള്ള സാദ്ധ്യത കുറക്കാം.

2. അമിതമായ രക്തസമ്മര്‍ദ്ദം. ബ്ലഡ് പ്രഷര്‍ 140/ 90-ല്‍ കൂടാതെ ശ്രദ്ധിക്കുക. പ്രമേഹരോഗികള്‍ 130/ 80-ല്‍ തന്നെ നില്‍ക്കുന്നത് ഉത്തമം.

രക്തസമ്മര്‍ദ്ദം കൂടുതലുള്ളവര്‍ ഡോക്ടറെ കണ്ട് മരുന്നുകള്‍ ക്രമമായി കഴിക്കുകയും ആഹാരത്തില്‍ ഉപ്പിന്റെ അളവ് കുറക്കുകയും ചെയ്യുകയും ചെയ്യുക. രക്ത സമ്മര്‍ദ്ദം കൂടിയാലും സാധാരണ ഗതിയില്‍ ഒരു രോഗലക്ഷണവും ഇല്ലാത്തതിനാല്‍ വൈദ്യസഹായം തേടാന്‍ പലരും വിമുഖത കാണിക്കാറുണ്ട്. ദുര്‍മേദസ്സ്, പുകവലി മുതലയവ രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണക്കാര്‍ തന്നെ.

3. രക്തത്തിലെ കൊഴുപ്പിന്റെ അളവ് കൂടിയാല്‍ ഹൃദ്രോഗം, മസ്തിഷ്‌കാഘാത രോഗം എന്നിവ വരാന്‍ സാധ്യത ഏറുന്നതാണ്.
ഒരിക്കല്‍ ഈരോഗം വന്നവര്‍ LDL അഥവ ബാഡ് cholestrol- 70 mg/dl -ല്‍ കൂടതെ നോക്കുക ആഹാര നിയന്ത്രണം, വ്യായാമം, മരുന്നുകള്‍ മുതലായ കാര്യങ്ങള്‍ ഇതിന് സഹായിക്കുന്നു.

4. പുകവലിക്കുന്നവര്‍ക്ക് പുകവലിയില്ലാത്തതിനേക്കാള്‍ കൂടുതല്‍ സ്‌ട്രോക്ക് വരാന്‍ സാധ്യത കൂടുതലാണ്.

5. പ്രമേഹ രോഗം സ്‌ട്രോക്കിന് ഒരു കാരണക്കാരന്‍ തന്നെ. രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതമായി നിര്‍ത്തുക. HbAC 7ല്‍ താഴെയാണ് ഉത്തമം.

6. അമിതമായ മദ്യപാനം സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു ഹൃദയ പേശികളുടെ ബലക്ഷയത്തിന് ഇത് കാരണമാകുന്നു. ഇത് പരോക്ഷമായി സ്‌ട്രോക്കിന് കാരണമാകുന്നു.

7. അമിതമായ വണ്ണം അഥവാ ദുര്‍മേദസ്സ് വ്യായാമമില്ലായ്മ മുതലായവ രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകുന്നു. ആഴചയില്‍ 5 ദിവസമെങ്കിലും 30 മിനുട്ട് വ്യായാമം ആഗോഗ്യമായ ശരീരത്തിന് ഉത്തമം.

8. മയക്കുമരുന്നിന്റെ ഉപയോഗവും സ്ട്രാക്കിന് കാരണക്കാരന്‍ തന്നെ.

9. ഏട്രിയല്‍ ഫിബ്രില്ലേഷന്‍ ഹൃദയമിടിപ്പിന്റെ താളക്രമത്തില്‍ വരുന്ന വ്യതിയാനം മൂലം ഹൃദയത്തിന്റെ അറകളില്‍ രക്തം കെട്ടിനിന്ന് ചെറിയ രക്തക്കട്ടകള്‍ ഉണ്ടാകുകയും അത് രക്തക്കുഴലുകളിലൂടെ തലച്ചോറില്‍ എത്തി സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള രോഗികള്‍ വൈദ്യ സഹായം തേടി രക്തം കട്ടപിടിക്കാതിരിക്കാനുള്ള (blood thinners) രുന്നുകള്‍ കഴിക്കേണ്ടതാണ്. 

സ്‌ട്രോക്ക് ചികിത്സ ആംബുലന്‍സിലും

അമേരിക്കയില്‍ കഴിഞ്ഞ രണ്ടവര്‍ഷത്തിനിടയില്‍ ഉണ്ടായ ഒരു നൂതന ചികിത്സാമാര്‍ഗവും സംവിധാനവും ആണ് മൊബൈല്‍ സ്‌ട്രോക്ക് യൂണിറ്റ്. ലോകത്തില്‍ ആദ്യമായി യൂറോപ്പില്‍ തുടക്കമിട്ട ഈ സംവിധാനം 2014 ല്‍ അമേരിക്കയിലും സ്‌ട്രോക്ക് ചികിത്സയില്‍ പുതിയ വ്യതിയാനങ്ങള്‍ തുടര്‍ന്നു. ഹൂസ്റ്റണില്‍ ആണ് ആദ്യത്തെ മൊബൈല്‍ സ്‌ട്രോക്ക് യൂണിറ്റ് (MSU) പരീക്ഷിച്ചത്. ആംബുലന്‍സില്‍ സി.റ്റി സ്‌കാന്‍ (CT Scan) ചെയ്യാനുള്ള സംവിധാനം, ടെലിമെഡിസിന്‍ (Telemedicine) മുഖേന സി. റ്റി സ്‌കാന്‍ പടങ്ങള്‍ ന്യൂറോളജിസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ കാണുവാനും ഉള്ള സംവിധാനം മുതലയവ ഇതിലുണ്ട്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് ആംബുലന്‍സില്‍ വച്ച് തന്നെ റ്റി. പി. എ കൊട്ടകാനുള്ള സംവിധാനം ഇത്തരത്തിലുള്ള യൂണിറ്റുകള്‍ക്ക് ഉള്ളതിനാല്‍ രോഗികള്‍ക്ക് വളരെ ഫലപ്രദവും ആണ്. ഇപ്പോള്‍ അമേരിക്കയില്‍ മറ്റ് ചില സ്‌റ്റെയറ്റുകളുലും ഈ സംവിധാനം ഉണ്ട് എന്നുള്ളത് സ്‌ട്രോക്ക് ചികിത്സാരംഗത്തെ എടുത്ത് പറയത്തക്ക നേട്ടങ്ങള്‍ എന്ന് പറയാം. ടെക്‌സാസ് കൂടാതെ ഒഹായേ, കൊളറാഡോ, റ്റെന്നിസി, ന്യൂയോര്‍ക്ക്. ന്യൂജേഴ്‌സി (Capital Health) ഇല്ലിനോയിഡ് എന്നീ സ്‌റ്റെയ്റ്റുകളിലും മൊബൈല്‍ സ്‌ട്രോക്ക് യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു. രോഗലക്ഷണങ്ങള്‍ തുടങ്ങി മിനിറ്റുകള്‍ക്കകം റ്റി. പി. എ ഇത്തരത്തിലുള്ള യൂണിറ്റുകള്‍ വളരെയധികം പ്രയോജനം ചെയ്യുന്നു എന്ന് പ്രാഥമിക പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. ഭാവിയില്‍ ഇത് കൂടുതല്‍ പ്രചാരത്തില്‍ ആകും എന്നതിന് സംശയമില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമയം നഷ്ടപ്പെടുത്താത 911 വിളിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഇനി എടുത്തുപറയേണ്ട കാര്യമില്ലല്ലോ... ഓരോ മിനിറ്റിലും രണ്ട് മില്യന്‍ കോശങ്ങള്‍ നശിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് റ്റൈം ലോസ്സ്  ഈസ് ബ്രെയ്ന്‍ ലോസ്റ്റ് എന്ന് പറയുന്നത്.

ഇനി സ്‌ട്രോക്ക് വന്നവര്‍ക്കും അവരെ ശുശ്രൂഷികികുന്നവര്‍ക്കു പ്രത്യാശയുടെ ഒരു വാക്ക്. ശരീരത്തിനുണ്ടായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി രോഗികള്‍ക്ക് ഫിസിക്കല്‍ തെറാപ്പി, ഓക്കുപ്പേഷണല്‍ തെറാപ്പി. സ്പീച്ച് തെറാപ്പി മുതലായവയിലൂടെ തലച്ചോറിലെ ജീവനുള്ള കോശങ്ങളെ പരിശീലിപ്പിച്ച് പരസഹായമില്ലാതെ ജീവിയ്ക്കാന്‍ സാധിക്കും. രോഗികള്‍ക്ക് ആത്മദൃധൈര്യവും പ്രത്യാശയും സഹായവും ഈ അവസരങ്ങളില്‍ അത്യാവശ്യമാണ്. സ്‌ട്രോക്ക് മൂലം തളര്‍ന്ന് പോയ കാലുകള്‍ പിച്ചവെച്ച്, സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ വീണ്ടും ബാലപാഠങ്ങള്‍ പഠിച്ച് പ്രതീക്ഷയോടെ ജീവിതം മുന്നോട്ട് പോകാന്‍ സഹായിക്കുക.

നമ്മുടെ ശരീരത്തിലെ ഏറ്റവും വിലപ്പെട്ട സമ്പത്തായ തലച്ചോറിനെ സംരക്ഷിക്കുക. ഓര്‍മ്മയില്‍ ഇരിക്കട്ടെ. ടൈം ഈസ് ബ്രെയ്ന്‍ (Time is brain) സ്‌ട്രോക്കിനെപറ്റി കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

www.stroke.org, www.strokeassociation.org
stroke helpline- 1 800 STROKES (1800 787 6537) Strokecall911.com

മോളി ജേക്കബ്- ന്യൂവാര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ന്യൂറോളജി ഡിവിഷനില്‍ 2004 മുതല്‍ നഴ്‌സ് പ്രാക്റ്റീഷണറും 2006 മുതല്‍ സ്‌ട്രോക്ക് കോ ഓര്‍ഡിനേറ്ററും ആയി പ്രവര്‍ത്തിച്ചുവരുന്ന ന്യൂജേഴ്‌സി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് സ്‌ട്രോക്ക് അഡൈ്വസറി പാനല്‍ മെമ്പറും, ന്യൂജേഴ്‌സി സ്‌ട്രോക്ക് കോ ഓര്‍#ിനേറ്റേര്‍സ് കണ്‍സോര്‍ഷിയം മെമ്പറും ആണ്. ഇപ്പോള്‍ ന്യൂജേഴ്‌സി ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷന്‍ ചാപ്റ്റര്‍2 വിന്റെ കമ്മ്യൂണിറ്റി ഇവന്റ് ചെയര്‍ പേഴ്‌സണ്‍ ആയും പ്രവര്‍ത്തിക്കുന്നു.

സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം-2) മോളി ജേക്കബ്സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം-2) മോളി ജേക്കബ്സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം-2) മോളി ജേക്കബ്സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം-2) മോളി ജേക്കബ്സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം-2) മോളി ജേക്കബ്സ്‌ട്രോക്ക് ചികിത്സ ഇനി ആംബുലന്‍സിലും (ഭാഗം-2) മോളി ജേക്കബ്
Join WhatsApp News
cmc 2017-06-02 15:01:27
Congratulations for a very educative article. Keep up the good work. May God bless you and yours.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക