Image

ഫോമാ കണ്‍വെന്‍ഷന്‍ കമ്മിറ്റി ആലോചനാ യോഗം മാര്‍ച്ച്‌ 17-ന്‌

Published on 29 February, 2012
ഫോമാ കണ്‍വെന്‍ഷന്‍ കമ്മിറ്റി ആലോചനാ യോഗം മാര്‍ച്ച്‌ 17-ന്‌
ന്യൂയോര്‍ക്ക്‌: 2012 ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ നടക്കുന്ന ഫോമയുടെ മൂന്നാമത്‌ അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷനായ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ'യുടെ കമ്മിറ്റിയംഗങ്ങളുടെ ആലോചനാ യോഗം മാര്‍ച്ച്‌ 17-ന്‌ ഫിലാഡല്‍ഫിയയില്‍ നടക്കുമെന്ന്‌ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ അറിയിച്ചു.

ഫിലാഡല്‍ഫിയയിലെ കാസ്റ്റര്‍ അവന്യൂവില്‍ സ്ഥിതിചെയ്യുന്ന മലയാളി അസോസിയേഷന്‍ ഓഫ്‌ ഫിലാഡല്‍ഫിയയുടെ ഓഫീസ്‌ മന്ദിരത്തിലാണ്‌ കമ്മിറ്റി യോഗം നടക്കുന്നത്‌. ഫെബ്രുവരി ആറാം തീയതി നടന്ന കണ്‍വെന്‍ഷന്‍ കമ്മിറ്റി യോഗം ഒരു വിജയമായിരുന്നുവെന്ന്‌ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച്‌ 17-ന്‌ ഒരു മണിക്ക്‌ ആരംഭിക്കുന്ന കമ്മിറ്റി യോഗം നാലുമണിവരെ നീണ്ടുനില്‍ക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക