Image

മാര്‍പാപ്പ ട്വിറ്ററില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത്

ജോര്‍ജ് ജോണ്‍ Published on 02 June, 2017
മാര്‍പാപ്പ ട്വിറ്ററില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത്
ഫ്രാങ്ക്ഫര്‍ട്ട്: സാമൂഹികമാധ്യമമായ ട്വിറ്ററില്‍ ലോകത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആണ്. ഒമ്പതു ഭാഷകളില്‍ ട്വിറ്റര്‍ അക്കൗണ്ടുള്ള മാര്‍പാപ്പയെ 3.37 കോടി പേരാണ് പിന്തുടരുന്നതെന്ന് ന്യൂയോര്ക്ക് ആസ്ഥാനമായുള്ള പബ്ലിക് റിലേഷന്‍സ് സ്ഥാപനമായ ബര്‍സണ്‍ മാസെല്ലെര്‍ നടത്തിയ 'ട്വിപ്ലോമസി- 2017' പഠനത്തിലാണ് ഇത് വ്യക്തമായത്.

ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം മൂന്നു കോടിക്ക് മുകളിലുള്ള ലോകനേതാക്കളില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദിയെ മൂന്നുകോടിപേരാണ് ട്വിറ്ററില്‍ പിന്തുടരുന്നത്.

ലോകത്ത് ഏറ്റവും കൂടുതലാളുകള്‍ ട്വിറ്ററില്‍ പിന്തുടരുന്ന വനിതാനേതാവ് ഇന്ത്യയുടെ വിദേശമന്ത്രി സുഷമാ സ്വരാജാണ്. 80 ലക്ഷം പേരാണ് സുഷമാ സ്വരാജിനെ ട്വിറ്ററില്‍ പിന്തുടരുന്നത്.


മാര്‍പാപ്പ ട്വിറ്ററില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക