Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബ നവീകരണ കണ്‍വന്‍ഷന്‍

ജോയിച്ചന്‍ പുതുക്കുളം Published on 02 June, 2017
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബ നവീകരണ കണ്‍വന്‍ഷന്‍
ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ 15,16,17,18 (വ്യാഴം, ഞായര്‍) തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ നടത്തപ്പെടും.

അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറും ധ്യാന ഗുരുവുമായ ഫാ. ഡൊമിനിക് വാളംനാല്‍ ആന്‍ഡ് ടീം ആയിരിക്കും മുതിര്‍ന്നവര്‍ക്കുള്ള ധ്യാനം നടത്തുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി കത്തീഡ്രലില്‍ വിവിധ മുറികളിലായി ഇംഗ്ലീഷിലും ധ്യാനം ഉണ്ടായിരിക്കും. ഇംഗ്ലീഷ് ധ്യാന ശുശ്രൂഷകളുടെ ക്രമീകരണങ്ങള്‍ താഴെപ്പറയുന്ന പ്രകാരമായിരിക്കും.

ഗ്രേഡ് 1,2,3 സി.എം.സി സിസ്റ്റേഴ്‌സ് (റും:205), ഗ്രേഡ് 4,5 ലാലിച്ചന്‍ ആലുംപറമ്പില്‍ ആന്‍ഡ് ടീം (ചര്‍ച്ച് ബേസ്‌മെന്റ്), ഗ്രേഡ് 6,7,8 അനീഷ് ഫിലിപ്പ് ആന്‍ഡ് ടീം (ചാവറ ഹാള്‍), ഗ്രേഡ് 9,10,11,12 അനീഷ് ഫിലിപ്പ് ആന്‍ഡ് ടീം (അല്‍ഫോന്‍സാ ഹാള്‍), യുവജനങ്ങള്‍- ഫാ. ബിനോയി ജേക്കബ്, ബ്രദര്‍ മാര്‍ക്ക് നിമോ, ബ്ര. ടോമി മണിമലേത്ത് (ന്യൂ ബില്‍ഡിംഗ്).

കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ പഴയ ചാപ്പലില്‍ ബേബി സിറ്റിംഗിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എല്ലാവര്‍ക്കും ഉച്ചഭക്ഷണവും നല്‍കും.

ജൂണ്‍ 15-നു വ്യാഴാഴ്ച രാവിലെ 9.30-ന് ആഘോഷമായ ബൈബിള്‍ പ്രതിഷ്ഠയോടെ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കും. സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ആഘോഷമായ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. കണ്‍വന്‍ഷനുവേണ്ട ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാദിവസവും ദിവ്യകാരുണ്യസന്നിധിയില്‍ ആരാധനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നുവരുന്നു. ഇടവക സമൂഹത്തിനൊപ്പം താത്പര്യമുള്ള എല്ലാവരും കുടുംബ സമേതം കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും അസി. വികാരി റവ.ഡോ. ജയിംസ് ജോസഫും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ.ഡോ. ജയിംസ് ജോസഫ്, സിബി പാറേക്കാട്ട്, ജോ കാണിക്കുന്നേല്‍ എന്നിവരുമായി ബന്ധപ്പെടുക.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബ നവീകരണ കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക