Image

മഹേഷ്‌ ബാബുവിന്റെ സ്‌പൈഡര്‍' ടീസര്‍ പുറത്തിറങ്ങി

Published on 03 June, 2017
മഹേഷ്‌ ബാബുവിന്റെ  സ്‌പൈഡര്‍' ടീസര്‍ പുറത്തിറങ്ങി

തെലുങ്ക്‌ സൂപ്പര്‍സ്റ്റാര്‍ മഹേഷ്‌ ബാബുവിന്റെ പുതിയ ചിത്രം സ്‌പൈഡറിന്റെ ടീസര്‍ പുറത്തിറങ്ങി. പലതവണ മാറ്റിവച്ചശേഷമാണ്‌ വ്യാഴാഴ്‌ച ടീസര്‍ ഇറങ്ങിയത്‌. 

ഗജിനി, തുപ്പാക്കി തുടങ്ങിയ ഹിറ്റ്‌ സിനിമകളൊരുക്കിയ എ ആര്‍ മുരുഗദോസാണ്‌ സംവിധാനം. തെലുങ്കിലും തമിഴിലുമായി സിനിമ സെപ്‌തംബര്‍ 30ന്‌ റിലീസ്‌ ചെയ്യും. 

ആക്ഷന്‌ പ്രാധാന്യമുള്ള കുറ്റാന്വേഷണസിനിമയാണ്‌ സ്‌പൈഡര്‍. എന്‍വിആര്‍ സിനിമാസിന്റെ ബാനറിലൊരുക്കുന്ന സ്‌പൈഡറിന്റെ തിരക്കഥയൊരുക്കുന്നതും മുരുഗദോസാണ്‌. ഹാരിസ്‌ ജയരാജ്‌ സംഗീതമൊരുക്കുന്ന സിനിമയ്‌ക്കായി ക്യാമറ ചലിപ്പിക്കുന്നത്‌ സന്തോഷ്‌ ശിവനാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക