Image

ഡോ. സണ്ണി എഴുമറ്റൂരിന്റെ നാല്‍പ്പതാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു

മാത്യു വൈരമണ്‍ Published on 03 June, 2017
ഡോ. സണ്ണി എഴുമറ്റൂരിന്റെ നാല്‍പ്പതാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു
ഹൂസ്റ്റണ്‍: ഡോ. സണ്ണി എഴുമറ്റൂര്‍ രചിച്ച നാല്‍പ്പതാമത്തെ ഗ്രന്ഥമായ "ദാനിയേല്‍ ലോകത്തിന്റെ ചരിത്രം വെളിപ്പെടുത്തുന്നു' എന്ന ആംഗലേയ കൃതി കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ വച്ചു ഫ്രാങ്ക് മാര്‍ട്ടിന്‍ ആദ്യപ്രതി ബാബു റാവുവിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.

ദാനിയേല്‍ പ്രവചനത്തിലുള്ള സങ്കീര്‍ണ്ണവും, ലോകാന്ത്യവിഷയങ്ങളും, മൂന്നാം ലോക മഹായുദ്ധത്തിന്റെ കാലവും ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

റെയ്മണ്ട് ജോണ്‍സണ്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. കൊച്ചുബേബി, ശാലിനി റാവു, ചാള്‍സ് ദാനിയേല്‍, നോയല്‍ ദാനിയേല്‍ ഒക്കലഹോമ, ഡോ. മാത്യു വൈരമണ്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഈ പുസ്തകം ആമസോണില്‍ നിന്നു വാങ്ങാവുന്നതാണ്.
ഡോ. സണ്ണി എഴുമറ്റൂരിന്റെ നാല്‍പ്പതാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു
Join WhatsApp News
James Mathew, Chicago 2017-06-04 06:10:56
ആനയുടെ ഗർഭ കാലം 640 ദിവസമാണ്. പട്ടിയ്ക്കും പൂച്ചക്കും 60 ദിവസം. പുസ്തകങ്ങളുടെ എണ്ണത്തിലല്ല കാര്യം. അവയുടെ മേന്മയിലാണ്. അറിയാൻ വയ്യാത്ത കാര്യം പറയരുത്. ഒരു പക്ഷെ സണ്ണി മനുഷ്യ രാശിക്ക് പ്രയോജനകവുമായ കാര്യങ്ങൾ എഴുത്തുകായിരിയ്ക്കും.  നമുക്ക് ;പുസ്തകങ്ങൾ
വായിച്ചതിനു ശേഷം അഭിപ്രായം പറയാം.എല്ലാ എഴുത്തുകാരും അവാർഡിന് വേണ്ടിയല്ലല്ലോ എഴുതുന്നത്. അവാർഡ് കൊടുക്കുന്നതും വാങ്ങുന്നതും മോശമല്ല. അതിൽ പക്ഷഭേദം കാണിക്കുമ്പോഴാണ് നേരായ മാർഗത്തിലൂടെ അല്ലാതെ അത് അടിച്ചെടുക്കുമ്പോഴാണ് ലജ്ജാകരമാകുന്നത് . ശ്രീ സണ്ണിക്ക് അഭനന്ദനങ്ങൾ.
വായനക്കാരൻ 2017-06-03 22:42:30
എന്റ  ഈശ്വര  40 ബുക്കോ . ഭയങ്കരം. അവാർഡ് ഒന്നും കിടച്ചില്ല അല്ലൈ.  40  അല്ലായിരിക്കും. വല്ല 4  ആയിരിക്കും . ഒരു പൂജയം എഴുതിയപ്പോൾ കൂടിയതായിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക