Image

കാലയിലെ രജനിയുടെ ഇന്‍ട്രോ ചോര്‍ന്നു

Published on 03 June, 2017
കാലയിലെ രജനിയുടെ ഇന്‍ട്രോ ചോര്‍ന്നു


കബാലിയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിനെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാല. ചിത്രത്തില്‍ രജനിയുടെ ഇന്‍ട്രോ സീന്‍ ചോര്‍ന്നു. സോഷ്യല്‍ മീഡിയകളില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്.

മുംബയിലെ ധാരാവിയിലാണ് പി. രഞ്ജിത്ത് രജനിയുടെ അവതരണഗാനം ചിത്രീകരിക്കുന്നത്. ലൊക്കേഷനില്‍ തടിച്ച് കൂടിയ ആളുകള്‍ സെല്‍ഫോണില്‍ ഫോട്ടോയും വീഡിയോയുമെടുക്കുന്നത് തടയാനുള്ള യൂണിറ്റംഗങ്ങളുടെ ശ്രമം പാളി. ഇത്തരത്തില്‍ ചിത്രീകരിച്ച ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

തന്റെ ഇടത്തേക്ക് വരരുതെന്ന് വിലക്കുന്ന വില്ലനോട് രജനികാന്തിന്റെ കാല പറയുന്ന ''നാന്‍ കാല്‍ വയ്ക്കറതും വയ്ക്കാത്തതും ഉന്‍ തലയെ എടുക്കറതും എടുക്കാതതും ഉന്‍ കിട്ട താന്‍ ഇരുക്ക്'' എന്ന ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രജനികാന്തിന്റെ മരുമകനും തമിഴകത്തിന്റെ യുവ സൂപ്പര്‍ താരവുമായ ധനുഷാണ് കാല നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക