Image

പോളിഷ് പ്രധാനമന്ത്രിയുടെ മകന്‍ വൈദികനായി

Published on 03 June, 2017
പോളിഷ് പ്രധാനമന്ത്രിയുടെ മകന്‍ വൈദികനായി

      വാഴ്‌സോ: യാഥാസ്ഥിതിക ലോ ആന്‍ഡ് ജസ്റ്റീസ് പാര്‍ട്ടിക്കാരി പോളിഷ് പ്രധാനമന്ത്രി ബെയാറ്റാ സിഡ്‌ലോയുടെ(54) മകന്‍ തിമോത്തിയോസ് സിഡ്‌ലോ പൗരോഹിത്യം സ്വീകരിച്ചു. ക്രാക്കോവിലെ സെമിനാരിയില്‍ ആറു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയാണ് ഇരുപത്തഞ്ചുകാരന്‍ വൈദികനായി സ്ഥാനമേറ്റത്. കഴിഞ്ഞ ശനിയാഴ്ചയാണ് സിഡ്‌ലോയ്ക്ക് തിരുപട്ടം കിട്ടിയതും പ്രഥമ ദിവ്യബലിയര്‍പ്പിച്ചതും. ചടങ്ങില്‍ പോളീഷ് സര്‍ക്കാര്‍ പ്രതിനിധികളും കുടുംബാംഗങ്ങളും നിരവധി വൈദികരും ഒട്ടനവധി വിശ്വാസികളും പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം മേയില്‍ തിമോത്തിയോസിനെ ഡീക്കനാക്കിയിരുന്നു. ബ്രഹ്മചര്യവും അദ്ദേഹം നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി സിഡ്‌ലോയുടെ ഇടവകയില്‍ തന്നെയാണ് അദ്ദേഹം ആദ്യമായി കുര്‍ബാന നയിച്ചതും. ദൈവത്തിന്റെ മിഷനില്‍ പൂര്‍ണമായി പങ്കുചേരാനാണ് വൈദികപട്ടം സ്വീകരിച്ചതെന്ന് പ്രഥമദിവ്യബലിയില്‍ പ്രസംഗത്തിനിടയില്‍ സിഡ്‌ലോ പറഞ്ഞു.

തിമോത്തിയോസിന്റെ ഇളയ സഹോദരന്‍ 23 കാരനായ ബ്‌ളെസ്‌ജെ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക