Image

ഫോമാ മിഡ് അറ്റലാന്റിക് റീജിയണല്‍ യുവജനോത്സവത്തിന് തിരി തെളിഞ്ഞു

സന്തോഷ് ഏബ്രഹാം Published on 03 June, 2017
ഫോമാ മിഡ് അറ്റലാന്റിക് റീജിയണല്‍ യുവജനോത്സവത്തിന് തിരി തെളിഞ്ഞു
ഫിലഡല്‍ഫിയ: പ്രതീക്ഷാ നിര്‍ഭരമായ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഫോമാ മിഡ്അറ്റലാന്റിക് യുവജനോത്സവത്തിനു തിരി തെളിഞ്ഞു.
ഫോമയുടെ ദേശീയ, റീജിയണല്‍ നേതാക്കന്മാരുടെയും അംഗസംഘടനാ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിര്‍വഹിച്ചു. കലാകാരന്മാരും , കലാകാരികളും, മാതാപിതാക്കളും അധ്യാപകരുമടങ്ങിയ സദസ്സ് കരഘോഷത്താല്‍ ആശംസകള്‍ നേര്‍ന്നു

പി ആര്‍ ഓ സന്തോഷ് ഏബ്രഹാം അതിഥികളെ പരിചയപ്പെടുത്തി . സെക്രട്ടറി ജോജോ കോട്ടൂര്‍ എം.സി ആയി പ്രവര്‍ത്തിച്ചു. ജെ. ബാസല്‍ കുര്യാക്കോസിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു.

റീജിയണല്‍ വൈസ് പ്രസിഡന്റ് സാബു സ്‌കറിയ സ്വാഗതം ആശംസിച്ചു. ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് ഉത്ഘാടന പ്രസംഗം നടത്തി. തോമസ് ഏബ്രഹാം വിധികര്‍ത്താക്കളെ സദസ്സിനു പരിചയപ്പെടുത്തി .

ഫോമാ ദേശീയ നിര്‍വാഹക സമിതി അംഗം സിറിയക് കുര്യന്‍ മത്സരങ്ങളുടെ നിബന്ധനകള്‍ സദസ്സിനു വിശദീകരിച്ചു. ഫോമാ വിമന്‍സ് ഫോറം മെമ്പര്‍ രേഖാ നായര്‍ തുടങ്ങി ഫോമയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.
ട്രഷറര്‍ ബോബി തോമസ് കൃതജ്ഞത രേഖപ്പെടുത്തി.
ഫോമാ മിഡ് അറ്റലാന്റിക് റീജിയണല്‍ യുവജനോത്സവത്തിന് തിരി തെളിഞ്ഞു
ഫോമാ മിഡ് അറ്റലാന്റിക് റീജിയണല്‍ യുവജനോത്സവത്തിന് തിരി തെളിഞ്ഞു
ഫോമാ മിഡ് അറ്റലാന്റിക് റീജിയണല്‍ യുവജനോത്സവത്തിന് തിരി തെളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക