Image

റിമാല്‍ നോന്പ് തുറയും നോര്‍ക്ക കാര്‍ഡ് വിതരണവും ഒന്പതിന്

Published on 03 June, 2017
റിമാല്‍ നോന്പ് തുറയും നോര്‍ക്ക കാര്‍ഡ് വിതരണവും ഒന്പതിന്
  റിയാദ്: മലപ്പുറം പ്രദേശവാസികളുടെ കൂട്ടായ്മയായ റിമാലിന്റെ ഇഫ്താര്‍ സംഗമവും നോര്‍ക്ക കാര്‍ഡ് വിതരണവും ജൂണ്‍ ഒന്പതിന് (വെള്ളി) നടക്കും. അസീസിയയിലെ ഹറം സെന്ററിന് അടുത്തുള്ള ഇസ്തിറായില്‍ ആണ് പരിപാടി. 

റിമാലിന്റെ പരിസരപ്രദേശങ്ങളായ മലപ്പുറം മുനിസിപ്പാലിറ്റിയും ചുറ്റുവട്ട പഞ്ചായത്തുകളായ പൂക്കോട്ടൂര്‍, കോഡൂര്‍, കൂട്ടിലങ്ങാടി, ആനക്കയം, കുറുവ, ഊരകം, പൊന്മള, ഒതുക്കുങ്ങല്‍, മക്കരപ്പറന്പ് എന്നിവിടങ്ങളിലെ പ്രവാസികളെയും കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: കെ.കെ. റഷീദ് 0502258121, പി.കെ. റഫീഖ് 0503136061, ടി. ഇബ്രാഹിം 0533636015.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക