Image

കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍: തോമസ് ചാണ്ടി

Published on 03 June, 2017
കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍: തോമസ് ചാണ്ടി

      കുവൈത്ത് സിറ്റി: കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള സര്‍ക്കാരാണെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച “കേരള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലകളേയും സ്പര്‍ശിച്ചു കൊണ്ടുള്ള ഭരണമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഗതാഗത മേഖലയിലെ അഴിമതിയും ചെലവുകളും അവസാനിപ്പിക്കുന്നതിനും കഐസ്ആര്‍ടിസി ലാഭത്തിലാക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ട് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാറിന് സ്വീകരണം നല്‍കി. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍പെങ്ങുമില്ലാത്ത പരിഗണയാണ് ഈ സര്‍ക്കാര്‍ നല്‍കുന്നതെന്നും കുവൈത്തിലെ എല്ലാ സംഘടനകളുടെയും സഹകരണത്തോടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ.സജി, വനിതാവേദി പ്രതിനിധി സജിത സ്‌കറിയ, പ്രൊഫഷണല്‍ ഫോറം പ്രതിനിധി വിനോദ്, കല കുവൈറ്റ് ട്രഷറര്‍ രമേശ് കണ്ണപുരം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക