Image

ചിത്രകലാ സെമിനാര്‍ അഞ്ചിന്

Published on 04 June, 2017
ചിത്രകലാ സെമിനാര്‍ അഞ്ചിന്


      സൂറിച്ച് : ഷോളെ ചിത്രകലാ കേന്ദ്രം സൂറിച്ചില്‍ മലയാളി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ചിത്രകലാ സെമിനാര്‍ നടത്തുന്നു. പ്രമുഖ ചുമര്‍ചിത്ര കലാകാരനും ചിത്രകലാ അധ്യാപകനുമായ ജോണ്‍സണ്‍ പള്ളിക്കുന്നേല്‍ നേതൃത്വം നല്‍കുന്ന സെമിനാര്‍ ജൂണ്‍ അഞ്ചിന് (തിങ്കള്‍) സൂറിച്ചിലെ എഗില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ ഗാര്‍ട്ടന്‍ ഹൗസ്, ആള്‍ട്ടേ സാറിച്ച് ട്രാസെ 8132 ല്‍ ആണ് സെമിനാര്‍.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും ചിത്ര രചനാ കലയെക്കുറിച്ച് ആധികാരികമായി പഠിക്കുന്നതിനും തുടക്കം കുറിക്കുന്നതിനും തങ്ങളുടെ കഴിവുകള്‍ വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് സെമനാര്‍ നടത്തുന്നത്. 

വിവരങ്ങള്‍ക്ക്: ബിനു വാളിപ്ലാക്കല്‍ 0786921977, vjbinu@yahoo.com

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക