Image

ലണ്ടന്‍ മലയാള സാഹിത്യവേദി രചനകള്‍ ക്ഷണിച്ചു

Published on 04 June, 2017
ലണ്ടന്‍ മലയാള സാഹിത്യവേദി രചനകള്‍ ക്ഷണിച്ചു


ലണ്ടന്‍: യുകെയിലെ എഴുത്തുകാര്‍ക്കായി ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന മൂന്നാമത് സാഹിത്യ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. 

രചനകള്‍ മുന്‍പ് പ്രസിദ്ധികരിക്കാത്തവയും മൗലികവും ആയിരിക്കണം. കഥ, കവിത എന്നീ വിഭാഗങ്ങളിലാണ് മത്സരം. സ്വന്തം കൈപ്പടയിലോ, ടൈപ്പ് ചെയ്‌തോ ആയ രചനകള്‍ സ്‌കാന്‍ ചെയ്ത് ഇമെയില്‍ ചെയ്യുക. രചയിതാക്കളുടെ പേരും വിലാസവും ബന്ധപ്പെടേണ്ട വിവരങ്ങളും പ്രത്യേക പേപ്പറില്‍ എഴുതി സ്‌കാന്‍ ചെയ്ത് രചനയോടൊപ്പം അയയ്ക്കുക. 

കവിതകള്‍ 40 വരിയിലും കഥകള്‍ 4 പേജിലും കൂടുവാന്‍ പാടില്ല. രചനകള്‍ ജൂലൈ 31ന് മുന്‍പായി ലഭിച്ചിരിക്കണം.

പ്രമുഖരായ മലയാള സാഹിത്യകാരന്മാര്‍ അടങ്ങിയ വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രത്യേക സമ്മേളനത്തില്‍

പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സമ്മാനാര്‍ഹമായ രചനകളോടൊപ്പം ഉന്നത നിലവാരം പുലര്‍ത്തുന്ന രചനകളും വെളിച്ചം പബ്ലിക്കേഷന്‍സ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കും. 



വിവരങ്ങള്‍ക്ക്: 07852437505

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക