Image

കൈപ്പുഴ സംഗമം യുകെ ജൂണ്‍ 24ന്

Published on 04 June, 2017
കൈപ്പുഴ സംഗമം യുകെ ജൂണ്‍ 24ന്


     ലണ്ടന്‍: കൈപ്പുഴ സംഗമത്തിന്റെ പത്താം വാര്‍ഷികവും, ഇടവക മധ്യസ്ഥനായ സെന്റ് ജോര്‍ജിന്റെ തിരുനാളും ജൂണ്‍ 24നു വോര്‍സ്റ്റര്‍ഷെയറില്‍ വച്ചു നടത്തും. തങ്ങളുടെ നാട്ടുകാരേയും സഹപാഠികളേയും കാണുന്നതിനും സൗഹൃദം പുതുക്കുന്നതിനും കഴിഞ്ഞ പത്തുവര്‍ഷമായി കൈപ്പുഴക്കാര്‍ സംഗമം നടത്തിവരുന്നു. 

ജൂണ്‍ 24നു രാവിലെ പത്തിനു കുര്‍ബാനയോടുകൂടി തിരുനാള്‍ ആരംഭിക്കുന്നതും തുടര്‍ന്നു നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ കൈപ്പുഴ നിവാസികളുടെ കലാകായിക പരിപാടികള്‍ അരങ്ങേറുന്നതുമാണ്. പരിപാടികളോടനുബന്ധിച്ച് കൈപ്പുഴ സാബുവും സംഘവും അവതരിപ്പിക്കുന്ന നാടകം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി ലൂക്കോസ് (07411 317991), ജിജോ കിഴക്കേക്കോട്ടില്‍ (07961 927956). 

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക