മിയാമി: 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ
പ്രദര്‍ശനം ജൂണ്‍ 9,10,11 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫോര്‍ട്ട്
ലോഡര്‍ഡെയിലിലെ സെന്റ് ജൂഡ് ക്നാനായ ദേവാലയത്തില്‍ വെച്ച് രാവിലെ 9 മണി
മുതല്‍ വൈകിട്ട് 7.30 വരെ നടത്തപ്പെടുന്നു.
ആദ്യ നൂറ്റാണ്ട് മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നതും, സഭ
ഔദ്യോഗികമായി അംഗീകരിച്ചതുമായ 101 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ്
പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. ദിവ്യകാരുണ്യത്തില്‍ ആഴമായ
വിശ്വാസവും ഭക്തിയും വര്‍ധിപ്പിക്കുവാന്‍ ഈ പ്രദര്‍ശനം സഹായിക്കുമെന്ന്
വികാരി ഫാ. സുനി പടിഞ്ഞാറേക്കര അറിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും
തയാറാക്കിയ ലഘുലേഖ ഉണ്ടായിരിക്കും. ആര്‍ക്കും തികച്ചും സൗജന്യമായി
പ്രദര്‍ശനത്തില്‍ പങ്കുചേരാം.
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോറല്‍സ്പ്രിംഗ്
ഔവര്‍ ലേഡി ഓഫ് കാത്തലിക് ഫൊറോനാ ചര്‍ച്ച് വികാരി ഫാ. തോമസ് കടുകപ്പള്ളി
നിര്‍വഹിക്കും. പ്രദര്‍ശനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക
വികാരി ഫാ. സുനി പടിഞ്ഞാറേക്കര അറിയിച്ചു. പി.ആര്.ഒ എബി തെക്കനാട്ട്
അറിയിച്ചതാണിത്.