Image

ഉത്തര ഉണ്ണി വീണ്ടും സംവിധായികയായി

Published on 05 June, 2017
 ഉത്തര ഉണ്ണി വീണ്ടും സംവിധായികയായി
 ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത 'ഇടവപാതി' എന്ന മലയാള ചിത്രത്തിലുടെ മലയാളത്തില്‍ അഭിനയിച്ച ഉത്തര ഉണ്ണി   സംവിധായികയായി പുതിയ ചുവടുവെപ്പ്‌ നടത്തിയിരിക്കുകയാണ്‌.

സിനിമ അഭിനയത്തിന്‌ പുറമെ ഹ്രസ്യചിത്രം സംവിധാനം ചെയ്‌തു കൊണ്ടാണ്‌ ഉത്തര ഉണ്ണി രംഗത്തെത്തിയിരിക്കുന്നത്‌. ഉത്തര സംവിധാനം ചെയ്‌ത ചിത്രം ഇന്നലെ കൊച്ചിയില്‍ പുറത്തിറക്കി. നടന്‍ സിദ്ദീഖാണ്‌ ചിത്രത്തിലഭിനയിച്ചിരിക്കുന്നത്‌.


മലയാളം നടി ഊര്‍മ്മിള ഉണ്ണിയുടെ മകളാ
യ ഉത്തര ഉണ്ണിക്ക്‌ അഭിനയം, നൃത്തം, ഗായിക, എന്നിങ്ങനെ പല മേഖലയിലും കഴിവു തെളിയിക്കാന്‍  കഴിഞ്ഞിരുന്നു. അതിനൊപ്പം ഷോര്‍ട്ട്‌ ഫിലിം സംവിധാനം ചെയ്‌ത നടി സംവിധാന രംഗത്ത്‌ കൂടി ചുവടുറപ്പിക്കുകയാണ്‌.


ഉത്തരയുടെ സ്വപ്‌നങ്ങളിലൊന്നാണ്‌ സിനിമ നിര്‍മ്മിക്കണമെന്നുള്ളത്‌. അതിന്റെ ആദ്യ ചുവടുവെപ്പായി നടി ഹ്രസ്യചിത്രം സംവിധാനം ചെയ്‌തത്‌. മുമ്പും ഉത്തര രണ്ടാംവരവ്‌ എന്ന പേരില്‍ ഹ്രസ്യചിത്രം സംവിധാനം ചെയ്‌തിരുന്നു. അതിന്‌ മികച്ച പ്രതികരണം ലഭിച്ചതോടെ സംവിധായകന്‍ ഹരിഹരന്‍ ഉള്‍പ്പെടെയുള്ളവര്‍ സംവിധാനത്തില്‍ ശ്രദ്ധിക്കാന്‍ പറയുകയായിരുന്നു.

 പെ പ്രിന്റ്‌സ്‌ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ സിദ്ദീഖാണ്‌ അഭിനയിച്ചിരിക്കുന്നത്‌. പ്ലെ ഗ്രൗണ്ട്‌ ഡിജിറ്റല്‍ സിനിമയാണ്‌ ഹ്രസ്യചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ക്യാമറ ചലിപ്പിച്ചത്‌ ഛായാഗ്രാഹകന്‍ അളകപ്പന്‍ എന്‍ ആണ്‌. കൊച്ചിയില്‍ വെച്ച്‌ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്‌.

.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക