Image

ഏലയ്ക്കാ മാല ലേലത്തില്‍ ചരിത്രം സൃഷ്ടിച്ച് ന്യൂജേഴ്‌സി ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി

പി.ആര്‍.ഓ. അലക്‌സ് നെടുമാതുരുത്തില്‍ Published on 05 June, 2017
ഏലയ്ക്കാ മാല ലേലത്തില്‍ ചരിത്രം സൃഷ്ടിച്ച് ന്യൂജേഴ്‌സി ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിങ്ങ് ക്‌നാനായ മിഷനില്‍ സ്വര്‍ഗീയ മദ്ധ്യസ്ഥനായ ക്രിസ്തുരാജന്റെ രാജത്വതിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ജൂണ്‍മാസം നാലാം തിയ്യതി ഞായറാഴ്ച കൊണ്ടാടി.
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ബഹു. ഫിലിപ്പ് രാമച്ചനാട്ട് അച്ചന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന തിരുനാള്‍ കുര്‍ബാനയില്‍, ന്യൂയോര്‍ക്ക് റോക്ക്‌ളാന്റ് മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ജോസ് ആദോപ്പള്ളില്‍ സന്ദേശം നല്‍കി. ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളി വികാരി വെരി.റവ.ഫാ. ജോസഫ് തറയ്ക്കല്‍ പ. കുര്‍ബാനയുടെ ആശീര്‍വ്വാദം നിര്‍വഹിച്ചു.

തിരുനാള്‍ പ്രദിക്ഷണത്തിനു മുമ്പായി, ന്യൂജേഴ്‌സി കമ്മ്യൂണിറ്റിയിലെ എല്ലാ കോളേജ് ഗ്രാജുവേറ്റ്‌സിനേയും ആദരിച്ചു.

ന്യൂജേഴ്‌സി ക്‌നാനായ കമ്മ്യൂണിറ്റിയുടെ സ്വപ്നമായ സ്വന്തമായ ദേവാലയത്തിനുവേണ്ടിയുള്ള ഫണ്ട് സമാഹരണത്തിന്റെആദ്യ ഗഡു സ്വീകരണവും ഓണ്‍ലൈന്‍ ഡിറക്ട് ഡിപ്പോസിറ്റിന്റെ ഉദ്ഘാടനവും തദവസരത്തില്‍ നടന്നു.

തിരുനാള്‍ പ്രസുദേന്തിമാര്‍ ഒതുക്കിയ സ്‌നേഹ വിരുന്നിന് മുമ്പായി നടന്ന ദേവാലയ ഫണ്ട് റെയ്‌സിങ്ങ് ഭാഗമായ ഏലയ്ക്കാ മാല ലേലം നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്മ്യൂണിറ്റിയില്‍ പുതിയ ചരിത്രം കുറിച്ചു. ന്യൂജേഴ്‌സി ക്‌നാനായ കമ്മ്യൂണിറ്റിയിലെ കുടുംബാംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണത്തോടൊപ്പം, റോക്ക് ലാന്‍ഡ്, വെസ്റ്റ്‌ചെസ്റ്റര്‍ ക്‌നാനായ മിഷന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമായി.

വളരെ വാശിയോടെ സ്വന്തമായ ദേവാലയമെന്ന ഉദ്യമത്തിനായി നടന്ന ഈ ലേലം സകല പ്രതീക്ഷകളേയും മറികടന്ന് 60000 ഡോളറിനു ശ്രീ ലൂമോന്‍ മാന്തുരുത്തിലും കുടുംബവും കരസ്ഥമാക്കി.

തിരുനാള്‍ പ്രോഗ്രാമുകള്‍ക്കും, തുടര്‍ന്നു നടന്ന ലേലത്തിനും, മിഷന്‍ ഡയറക്ടര്‍ ഫാ. റെന്നി കട്ടേലും, ട്രസ്റ്റിമാരായ ജോസുകുഞ്ഞ് ചാമക്കാലായും, ലൂമോന്‍ മാന്തുരുത്തിലും, ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീ ഷാജി ബമ്മേലിലും, മിഷന്‍ അക്കൗണ്ടന്റ് ശ്രീ. പീറ്റര്‍ മാന്തുരുത്തിലും നേതൃത്വം നല്‍കി.
സ്‌നേഹ വിരുന്നോടെ തിരുന്നാള്‍ പ്രോഗ്രാം സമാപിച്ചു.

പി.ആര്‍.ഓ. അലക്‌സ് നെടുമാതുരുത്തില്‍

ഏലയ്ക്കാ മാല ലേലത്തില്‍ ചരിത്രം സൃഷ്ടിച്ച് ന്യൂജേഴ്‌സി ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിഏലയ്ക്കാ മാല ലേലത്തില്‍ ചരിത്രം സൃഷ്ടിച്ച് ന്യൂജേഴ്‌സി ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിഏലയ്ക്കാ മാല ലേലത്തില്‍ ചരിത്രം സൃഷ്ടിച്ച് ന്യൂജേഴ്‌സി ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിഏലയ്ക്കാ മാല ലേലത്തില്‍ ചരിത്രം സൃഷ്ടിച്ച് ന്യൂജേഴ്‌സി ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിഏലയ്ക്കാ മാല ലേലത്തില്‍ ചരിത്രം സൃഷ്ടിച്ച് ന്യൂജേഴ്‌സി ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക