Image

പ്രവാസി ഒത്തൊരുമയുടെ വിളംബരമായി നവയുഗം ദമ്മാം കൊദരിയ സനയ്യ യൂണിറ്റിന്റെ ഇഫ്താര്‍ സംഗമം.

Published on 05 June, 2017
പ്രവാസി ഒത്തൊരുമയുടെ വിളംബരമായി നവയുഗം ദമ്മാം കൊദരിയ സനയ്യ യൂണിറ്റിന്റെ ഇഫ്താര്‍ സംഗമം.

 
ദമ്മാം: പ്രവാസി ഒത്തൊരുമയുടെയും സഹോദര്യത്തിന്റെയും സ്‌നേഹസന്ദേശം വിളംബരം ചെയ്തു കൊണ്ട് നവയുഗം സാംസ്‌കാരികവേദി ദമ്മാം കൊദരിയ സനയ്യ യൂണിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ദമ്മാം താജ് ഇന്ത്യന്‍ ഹോട്ടല്‍ ഹാളില്‍ വെച്ചു നടന്ന ഇഫ്താര്‍ സംഗമത്തില്‍ പ്രവാസി തൊഴിലാളികളും, കുടുംബങ്ങളും ഉള്‍പ്പെടെ നല്ല ജനപങ്കാളിത്തം ഉണ്ടായിരുന്നു. ബഷീര്‍ കൊണ്ടോട്ടി  റംസാന്‍ സന്ദേശം നല്‍കി. 

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, രക്ഷാധികാരി ഉണ്ണി പൂചെടിയല്‍, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, കേന്ദ്രനേതാക്കളായ ലീന ഉണ്ണികൃഷ്ണന്‍, അരുണ്‍ ചാത്തന്നൂര്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, മണിക്കുട്ടന്‍,  ഉണ്ണികൃഷ്ണന്‍, സനു മഠത്തില്‍,  എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 


കൊദരിയ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അഷറഫ് തലശ്ശേരി നന്ദി പറഞ്ഞു.

ഇഫ്താറിന് നവയുഗം കൊദരിയ സനയ്യ യൂണിറ്റ് നേതാക്കളായ റിജേഷ് കണ്ണൂര്‍, നിസാറുദ്ദീന്‍, നിഷാദ്, അസീം, ബശാറള്ള, സലിം, റഷീദ്, കലാം, നവാസ്, സന്തോഷ് ആര്‍.സി, ഷംനാദ്, സന്തോഷ് കെ.പി, റഹീം, ഫസില്‍, വിജേഷ് കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രവാസി ഒത്തൊരുമയുടെ വിളംബരമായി നവയുഗം ദമ്മാം കൊദരിയ സനയ്യ യൂണിറ്റിന്റെ ഇഫ്താര്‍ സംഗമം.
പ്രവാസി ഒത്തൊരുമയുടെ വിളംബരമായി നവയുഗം ദമ്മാം കൊദരിയ സനയ്യ യൂണിറ്റിന്റെ ഇഫ്താര്‍ സംഗമം.
പ്രവാസി ഒത്തൊരുമയുടെ വിളംബരമായി നവയുഗം ദമ്മാം കൊദരിയ സനയ്യ യൂണിറ്റിന്റെ ഇഫ്താര്‍ സംഗമം.
പ്രവാസി ഒത്തൊരുമയുടെ വിളംബരമായി നവയുഗം ദമ്മാം കൊദരിയ സനയ്യ യൂണിറ്റിന്റെ ഇഫ്താര്‍ സംഗമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക