Image

കാലാവസ്ഥ പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചു ; മോഹന്‍ലാല്‍

Published on 05 June, 2017
കാലാവസ്ഥ പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചു ; മോഹന്‍ലാല്‍
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്‍ മോഹന്‍ലാല്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ വൃക്ഷത്തൈ നട്ടു. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'വെളിപാടിന്റെ പുസ്തകം: എന്ന ചിത്രത്തിന്റെ ലൊക്കേഷനാണ് ഈ കോളേജ്. മോഹന്‍ലാലിനൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ലാല്‍ജോസും പരിസ്ഥിതി ദിനാചരണത്തില്‍ പങ്കെടുത്തു. ഇന്ന് രാവിലെ 9.30നാണ് ഇരുവരും ചേര്‍ന്ന് കോളേജ് അങ്കണത്തില്‍ വേപ്പു മരത്തൈ നട്ടത്. ദിനാചരണത്തിന്റെ ഭാഗമായി ഒരു കോടി വൃക്ഷത്തൈ നടണമെന്ന മുദ്രാവാക്യം മുന്‍നിറുത്തിയായിരുന്നു കോളേജ് വളപ്പിലെ മരം നടീല്‍.

പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഒരു കോടി വൃക്ഷത്തൈ നടുന്ന പരിപാടിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിനും അന്തരീക്ഷ മലിനീകരണത്തിനും എതിരെ പ്രവര്‍ത്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക