Image

ഏഴാമത് വയനാട് സംഗമം ജൂണ്‍ 24ന് ബര്‍മിംഗ്ഹാമില്‍

Published on 05 June, 2017
ഏഴാമത് വയനാട് സംഗമം ജൂണ്‍ 24ന് ബര്‍മിംഗ്ഹാമില്‍
  ലണ്ടന്‍: കേരളത്തിലെ വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായമയായ വയനാട് സംഗമം ഈമാസം ജൂണ്‍ 24ന് ബര്‍മിംഗ്ഹാമിലെ ടൈയ്സ്ലി വര്‍ക്കിംഗ് മെന്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നു. സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞദിവസം സജി രാമച്ചനാട്ടിന്റെ വസതിയില്‍ കൂടിയ ഭാരവാഹികളുടെ യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഏഴാമത് സംഗമമാണ് ബര്‍മിംഗ്ഹാമില്‍ നടക്കുക. വയനാട് സംഗമം നടപ്പിലാക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും തുടര്‍പ്രവര്‍ത്തനങ്ങളും സംഗമം ചര്‍ച്ച ചെയ്യുകയുടം തീരുമാനങ്ങളെടുക്കുകയും ചെയ്യുമെന്ന് സ്വാഗതംസംഘം ചെയര്‍മാന്‍ രാജപ്പന്‍ വര്‍ഗീസ് പറഞ്ഞു.ജൂണ്‍ 24നു ശനിയാഴ്ച രാവിലെ 9,30 മുതല്‍ വൈകിട്ട് ആറുവരെയാണ് സംഗമം.

സംഗമം നടക്കുന്ന ഹാളിന്റെ മേല്‍വിലാസം:
Tysely working men’s club
573 Warwick road
Tysely, Birmingham
B11 2ex

റിപ്പോര്‍ട്ട്: ബെന്നി വര്‍ക്കി പെരിയപ്പുറം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക