Image

പ്രവാസി എക്‌സ്പ്രസ് ഹ്രസ്വചിത്ര മത്സരം, സമ്മാനദാനം സിംഗപ്പൂരില്‍

Published on 05 June, 2017
പ്രവാസി എക്‌സ്പ്രസ് ഹ്രസ്വചിത്ര മത്സരം, സമ്മാനദാനം സിംഗപ്പൂരില്‍
   സിംഗപ്പൂര്‍: സിംഗപ്പൂര്‍ പ്രവാസി എക്‌സ്പ്രസ് ഹ്രസ്വചിത്ര മത്സരം നടത്തുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സിംഗപ്പൂര്‍ മലയാളികളുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ സഹചാരിയായ പ്രവാസി എക്‌സ്പ്രസ്, എല്ലാ വര്‍ഷവും പ്രവാസി എക്‌സ്പ്രസ് ടാലെന്റ് ഹണ്ട്,പ്രവാസി എക്‌സ്പ്രസ് നൈറ്റ്, അക്ഷര പ്രവാസം തുടങ്ങിയ കലാസാംസ്‌കാരിക പരിപാടികള്‍ നടത്തി വരുന്നുണ്ട്. 

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന രാഷ്ട്രീയ, സാംസ്‌കാരിക നായകര്‍, കലാകാരന്മാര്‍, സിനിമ, നാടക പ്രവര്‍ത്തകര്‍ ഈ പരിപാടികളുടെ ഭാഗമാകാറുണ്ട്. ഈ വര്‍ഷത്തെ വാര്‍ഷിക പരിപാടികളുടെ ഭാഗമായി സിംഗപ്പൂര്‍ പ്രവാസി എക്‌സ്പ്രസ് ഹ്രസ്വചിത്ര മത്സരം 2017 എന്ന പേരിലാണ് മത്സരം നടത്തപ്പെടുക. മലയാളി യവത്വത്തിന്റെ സര്‍ഗാത്മകതയെ സുവര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്യാന്‍ ഒരു സുവര്‍ണാവസരം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. മനുഷ്യത്വത്തിന്റെ, മാനുഷികതയുടെ, മനുഷ്യ ജീവിതത്തിന്റെ കഥകള്‍ പറയുന്ന 530 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട്ഫിലിം തയ്യാറാക്കി അയയ്ക്കുകയാണ് വേണ്ടത് .

 ജീവിതത്തിന്റെ നേര്‍ ചിത്രങ്ങളായ നിങ്ങളുടെ സൃഷ്ടികള്‍ ഡോക്യുമെന്ററി, അനിമേഷന്‍, ലൈവ് ആക്ഷന്‍, കോമഡി ഡ്രാമ എന്നിങ്ങനെ ഏതു ഫോര്‍മാറ്റിലും ആകാം. കാമറയുടെ തരവും ഭാഷയും ഒരു മാനദണ്ഡമല്ല. സമ്മാന വിഭാഗങ്ങള്‍ : മികച്ച ചിത്രം: കചഞ 25000, മികച്ച അഭിനേതാവ്: കചഞ 25000. വിജയികള്‍ക്ക് സിംഗപ്പൂരില്‍ വെച്ചു നടക്കുന്ന കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രവാസി എക്‌സ്പ്രസ് നൈറ്റിന്റെ വര്‍ണാഭമായ ചടങ്ങില്‍ വച്ചു സമ്മാനങ്ങള്‍ നല്‍കുന്നതാണ്. സര്‍ഗാത്മകത, ആഖ്യാനത്തിലെ പുതുമ, ആവിഷ്‌കാര നൈപുണ്യം എന്നിവയായിരിക്കും വിധിനിര്‍ണയ മാനദണ്ഡങ്ങള്‍. എന്‍ട്രി ഫീസ് 1000രൂപയാണ്. ചിത്രങ്ങള്‍ സബ്മിറ്റ് ചെയ്യേണ്ട അവസാന തീയതി 30വേ ജൂണ്‍ 2017.. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്ക് സന്ദര്‍ശിക്കുക: :http://www.pravasiexpress.com/shortfilmcompetition2017

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക