Image

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 22 മുതല്‍ 29 വരെ

Published on 05 June, 2017
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 22 മുതല്‍ 29 വരെ

    പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ ’അഭിഷേകാഗ്‌നി 2017’ അട്ടപാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നതാണ്. 2017 ഒക്ടോബര്‍ 22നു ഞായറായ്ച ഗ്ലാസ്‌ഗോ റീജണില്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ 23ന് തിങ്കളാഴ്ച പ്രേസ്റ്റണ്‍ 24ന് ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ 25ന് ബുധനാഴ്ച കേംബ്രിഡ്ജ് 26നു വ്യാഴാഴ്ച കവന്ററി 27നു വെള്ളിയാഴ്ച സൗത്താംറ്റണ്‍ 28നു ശനിയാഴ്ച ബ്രിസ്റ്റള്‍ കാര്‍ഡിഫ് 29നു ഞായറാഴ്ച ലണ്ടന്‍ എന്നീ റീജണുകളില്‍ വച്ചാണ് നടത്തപ്പെടുന്നത്. ഓരോ ദിവസവും രാവിലെ 10ന് ആരംഭിച്ച് വൈകുന്നേരം ആറിനു സമാപിക്കുന്നത്. കണ്‍വന്‍ഷന് ഒരുക്കമായി ഒക്ടോബര്‍ 21നു ശനിയാഴ്ച 6 മുതല്‍ 11:45 വരെ പ്രേസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ വച്ച് ജാഗരണപ്രാര്‍ത്ഥനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. 

രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ ഡോ. മാത്യു ചൂരപ്പൊയ്കയില്‍ ജനറല്‍ കോര്‍ഡിനേറ്ററും നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറും വികാരി ജനറാളന്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എംഎസ്ടിയും, ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയും, ഫാ. ജോസഫ് വെന്പാടംതറ വിസി., ഡോ. മാത്യു പിണക്കാട്ട്, റഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ടെറിന്‍ മുല്ലക്കര, ഫാ. ടോമി ചിറയ്ക്കല്‍മണവാളന്‍, ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി എന്നിവര്‍ റീജണല്‍ കോര്‍ഡിനേറ്റേഴ്‌സുമാരായുള്ള വിപുലമായ കമ്മറ്റി കണ്‍വെന്‍ഷന് നേതൃത്വം നല്കുന്നതാണ്. 

രൂപതാ ബൈബിള്‍ കണ്‍വന്‍ഷന് ഒരുക്കമായി ഫാ. സോജി ഓലിക്കല്‍, റെജി കൊട്ടാരം, പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവര്‍ നയിക്കുന്ന എകദിന റീജണല്‍ കണ്‍വന്‍ഷനുകള്‍ ജൂണ്‍ 6നു ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ച്, ബ്രിസ്റ്റളില്‍ ആരംഭിക്കുന്നതാണ്. 7ന് ബുധനാഴ്ച സെന്റ് എഡ്മണ്‍ഡ് ചര്‍ച്ച്, എഡ്മണ്‍ടണ്‍ ലണ്ടണിലും, 8ന് വ്യാഴാഴ്ച സെന്റ് ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍, നോറിച്ചിലും, 12ന് തിങ്കളാഴ്ച സെന്റ് ജോസഫ് ചര്‍ച്ച്, ലോങ്‌സൈറ്റ് മാഞ്ചസ്റ്ററിലും, 13ന് സെന്റ് കത്‌ബെര്‍ട്ട് ചര്‍ച്ച്, ഹാമിള്‍ട്ടണ്‍, ഗ്ലാസ്‌ഗോവിലും 14നു ബുധനാഴ്ച സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രല്‍ പ്രസ്റ്റണിലും 19നു തിങ്കളാഴ്ച ഹോളിക്രോസ് ആന്റ് സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച്, വാംലി, ബെര്‍മിംഹാമിലും 20നു തീയതി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കാത്തലിക്ക് ചര്‍ച്ച്, സ്റ്റബിംങ്റ്റണ്‍, സൗത്താംറ്റണിലും വെച്ച് നടത്തപ്പെടുന്നു. മാര്‍ ജോസഫ് സ്രാന്പിക്കല്‍ എല്ലാ റീജണല്‍ കണ്‍വെന്‍ഷനിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സുവിശേഷസന്ദേശം നല്കുന്നതുമാണ്.

റിപ്പോര്‍ട്ട്: ഫാ. ബിജു ജോസഫ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക