Image

മനസിനെ തൊട്ടുണര്‍ത്തിയ രാഗവര്‍ണങ്ങളായി മഴവില്‍ സംഗീതം

Published on 05 June, 2017
മനസിനെ തൊട്ടുണര്‍ത്തിയ രാഗവര്‍ണങ്ങളായി മഴവില്‍ സംഗീതം

      ലണ്ടന്‍: ലോകമെന്പാടുമുള്ള സംഗീത പ്രേമികള്‍ ഒരിക്കലും മറക്കാത്ത ദിനമായി
മാറി 2017 ജൂണ്‍ മൂന്ന്. യുകെയിലെ പ്രമുഖ ടൂറിസ്റ്റ് ടെസ്റ്റിനേഷന്‍സില്‍
ഒന്നായ ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററിലെത്തിയ ഓരോ സംഗീത
പ്രേമികളുടെ മനസില്‍ മായാത്ത മാരിവില്ലായി മാറി ഈ മഴവില്‍ സംഗീതം. 
മധുവൂറുന്ന ഈ സംഗീത സായ്ഹാനത്തെ മനോഹാരിതയാണിയിച്ചതു പ്രശസ്ത പിന്നണി
ഗായകന്മാരായ വില്‍സ് സ്വരാജ്, .ഫഹദ്, മുപ്പതോളം യുകെയിലെ വിവിധ
ഭാഗങ്ങളിലെ ഗായകരും ഒത്തുചേര്‍ന്നപ്പോള്‍ സംഗീത പ്രേമികളുടെ മനസില്‍ ഒരു നവ്യ
അനുഭവമായി മാറി മഴവില്‍ സംഗീതം. ഈ അഞ്ചാം വാര്‍ഷിക വേള ഒരു അത്യ അപൂര്‍വ
വിരുന്നായി സംഗീതപ്രേമികള്‍ക്കു സമ്മാനിക്കാന്‍ മഴവില്‍ സംഗീതത്തിന്റെ മുഖ്യ
ശില്പി അനീഷ് ജോര്‍ജും, പത്‌നി റ്റെസ്സ്‌മോള്‍ ജോര്‍ജും മറ്റു കമ്മറ്റി
അംഗങ്ങളുടെയും ശ്രമഫലം ഒത്തുചേര്‍ന്നപ്പോള്‍ ലോകമെന്പാടുമുള്ള സംഗീത
സായാഹ്നങ്ങളില്‍ രചിച്ചത് ഒരു പുതു പുത്തന്‍ ചരിത്രം.

സംഗീത പ്രേമികള്‍ക്ക് വേണ്ടി തുടര്‍ച്ചയായി ഏഴു മണിക്കൂറുകളോളം മഴവില്ലു വിരിഞ്ഞു നിന്നപ്പോള്‍ ഈ നിറങ്ങള്‍ ആസ്വദിക്കാന്‍ എത്തിയത് അഞ്ഞുറോളം കാണികള്‍ അതും യുകെയുടെ പല ഭാഗങ്ങളില്‍ നിന്ന് എത്തിയത് ഈ മഴവില്‍ സംഗീതത്തെ നെഞ്ചില്‍ ഏറ്റിയതിന്റെ തെളിവായിരുന്നു. 

ജോസ് ആന്റണിയുടെ ഈശ്വരപാര്‍ത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങില്‍
സില്‍വി ജോസ് , പദ്മരാജ് , ലക്ഷ്മി മേനോണ്‍ , തുടങ്ങിയവര്‍ ആയിരുന്നു
മുഖ്യ അവതാരകര്‍ ഇവരുടെ വ്യത്യസ്തമായ അവതരണ രീതികള്‍ സംഗീത പ്രേമികളെയും
കൂടുതല്‍ ആകര്‍ഷിച്ചു തുടര്‍ന്ന് നടന്ന ചടങ്ങില്‍ മഴവില്‍ സംഗീതത്തിന്റെ
അമരക്കാരനും ഗായകനുമായ അനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ അനുഗ്രഹീത
കലാകാരന്മാരായ വില്‍സ് സ്വരാജ് , . ഫഹദ് , യുക്മ നാഷണല്‍ സെക്രട്ടറി
റോജിമോന്‍ വര്ഗീസ് , നടനും, ഗാനരചയിതാവും, കല സാംസ്‌കാരിക രാഷ്ട്രീയ
വേദികളില്‍ സുപരിചിതനായ സി.എ ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഈ സായാഹ്നം
ഉദ്ഘാടനം ചെയ്തു. 
||
ഗീതം തീം സോങ്ങിന് പ്രശസ്ത നൃത്തകിയും അധ്യാപികയുമായ ജിഷ സത്യന്‍ അവതരിപ്പിച്ച ദൃശ്യ ആവിഷ്‌കാരം വളരെ മനോഹരമായിരുന്നു കണ്ണഞ്ചിപ്പിക്കുന്ന ഈ പ്രകടനം ഏവരെയും ആകര്‍ഷിച്ചു. പ്രശസ്ത കീ ബോര്ടിസ്‌റ് സന്തോഷ് നന്പ്യാരാണ്
ഈ ഗാനം ചിട്ടപ്പെടുത്തിയത് തുടര്‍ന്ന് മഴവില്‍ സംഗീതത്തിനു വേണ്ടി 
അനീഷ് ജോര്‍ജും റ്റെസ് മോള്‍ ജോര്‍ജും ചേര്‍ന്ന് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍
മറ്റു കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് സന്തോഷിനെയും ശ്രിമതി ജിഷയെയും
പൊന്നാട അണിയിച്ചു ആദരിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക