Image

അയര്‍ലന്‍ഡ് റീജിയണല്‍ ഓര്‍ത്തഡോക്ള്‍സ് സണ്‍ഡേസ്‌കൂള്‍ മത്സരങ്ങള്‍

Published on 05 June, 2017
അയര്‍ലന്‍ഡ് റീജിയണല്‍ ഓര്‍ത്തഡോക്ള്‍സ് സണ്‍ഡേസ്‌കൂള്‍ മത്സരങ്ങള്‍


ഡബ്ലിന്‍: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ യു കെ ,യൂറോപ്പ് ആന്റ് ആഫ്രിക്ക ഭദ്രാസനത്തിലെ അയര്‍ലന്‍ഡ് & നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് റീജിയന്‍ ഡിസ്ട്രിക് തല മത്സരങ്ങള്‍ വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയില്‍ വച്ച് നടത്തപ്പെടുന്നു. ജൂണ്‍ മാസം 10നു ശനിയാഴ്ച്ച രാവിലെ 9ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് 11:30 മുതല്‍ സണ്‍ഡേസ്‌കൂള്‍ മത്സരങ്ങളും നടക്കും.

ബെല്‍ഫാസ്‌റ് സെന്റ് ഗ്രീഗോറിയോസ്, ഡ്രോഹിഡ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ,
ഡബ്ലിന്‍ സെന്റ് തോമസ്, ലൂക്കന്‍ സെന്റ് മേരീസ്, കോര്‍ക്ക് ഹോളി ട്രിനിറ്റി,
വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രീഗോറിയോസ് എന്നീ ഇടവകകളില്‍ നടന്ന മത്സര വിജയികളാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത് .ജൂണ്‍ 10നു നടക്കുന്ന ഡിസ്ട്രിക് ലെവല്‍ വിജയികള്‍ സെപ്റ്റംബര്‍ 23 ന് ബെര്‍മിംഗ്ഹാമില്‍ വച്ചു നടത്തപ്പെടുന്ന മത്സരത്തില്‍ പങ്കെടുക്കുന്നതാണ് 

വിശദ വിവരങ്ങള്‍ക്ക് 
ഫാദര്‍ എല്‍ദോ വര്‍ഗ്ഗീസ്
(0871425844)
ജോണ്‍ മാത്യു (0871331189)

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ ജോസഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക