Image

കുവൈറ്റ് കല ട്രസ്റ്റ് എന്‍ഡോവ്‌മെന്റ് അപേക്ഷ ക്ഷണിച്ചു

Published on 05 June, 2017
കുവൈറ്റ് കല ട്രസ്റ്റ് എന്‍ഡോവ്‌മെന്റ് അപേക്ഷ ക്ഷണിച്ചു

     കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഏര്‍പ്പെടുത്തിയ കല ട്രസ്റ്റ് എന്‍ഡോവ്‌മെന്റിനു അപേക്ഷ ക്ഷണിച്ചു. 2017 ലെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ മലയാളം മീഡിയത്തില്‍ പഠിച്ച നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കാണ് എന്‍ഡോവ്‌മെന്റ്. ഒരു ജില്ലയിലെ രണ്ടു കുട്ടികള്‍ക്ക് 5000 രൂപ വീതമാണ് നല്‍കുക. 14 ജില്ലയില്‍ നിന്നും കുട്ടികളെ പരിഗണിക്കും.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാര്‍ക്ക് ലിസ്റ്റിനയും റേഷന്‍ കാര്‍ഡിന്റേയും, വരുമാന സര്‍ട്ടിഫിക്കറ്റിന്റേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, മലയാളം മീഡിയത്തിലാണ് പഠിച്ചതെന്ന സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഉള്‍പ്പടെ എം.വി.ഗോവിന്ദന്‍, ചെയര്‍മാന്‍, കുവൈറ്റ് കല ട്രസ്റ്റ്, ഏ.കെ.ജി സെന്റര്‍, തിരുവനന്തപുരം, 695034 എന്ന വിലാസത്തില്‍ ജൂണ്‍ 30 നു മുന്‍പായി ലഭിക്കത്തക്കവണ്ണം അയക്കണം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക