Image

ഇരട്ട പുണ്യവാന്മാരായ കന്തീശങ്ങളുടെ തിരുനാള്‍

Published on 05 June, 2017
ഇരട്ട പുണ്യവാന്മാരായ കന്തീശങ്ങളുടെ തിരുനാള്‍


കുവൈറ്റ്: ഇരട്ട പുണ്യവാന്മാരായ കന്തീശങ്ങളുടെ തിരുനാള്‍ ജൂണ്‍ 18ന് ഞായറാഴ്ച കുവൈറ്റിലെ അബ്ബാസിയ സെന്റ് ഡാനിയേല്‍ കന്‌പോണി ഹാളില്‍ ഭക്ത്യാദരപൂര്‍വം ആഘോഷിക്കും. വൈകിട്ട് ആറിന് അടിമ, കഴുന്നെടുപ്പും, 6.45ന് ആഘോഷമായ വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്. തിരുനാള്‍ പ്രദക്ഷിണത്തിനുശേഷം നേര്‍ച്ചവിതരണവും നടക്കും. തിരുനാളില്‍ പങ്കെടുത്ത് അത്ഭുതപ്രവര്‍ത്തകരായ കന്തീശങ്ങളുടെ(വി. ഗര്‍വ്വാസീസിന്റെയും വി. പ്രോത്താസീസിന്റെയും) മധ്യസ്ഥതയാല്‍ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ദൈവമക്കളെ സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക