Image

വിദ്യാര്‍ഥിനികള്‍ക്ക് സഫൊക്ക് കൗണ്ടി ഏഴര മില്യന്‍ നഷ്ടപരിഹാരം നല്കും

Published on 05 June, 2017
വിദ്യാര്‍ഥിനികള്‍ക്ക് സഫൊക്ക് കൗണ്ടി ഏഴര മില്യന്‍ നഷ്ടപരിഹാരം നല്കും
ന്യു യോര്‍ക്ക്: 2012-ലെ സാന്‍ഡി ചുഴലിക്കൊടുങ്കാറ്റിന്റെ സമയത്ത് പൊലീസ് വാഹനം വന്നിടിച്ച് മരിച്ച കോളജ് വിദ്യാര്‍ഥിനി വിശ്വജ മുപ്പയുടെ, 21, കുടുംബത്തിനും പരുക്കേറ്റവര്‍ക്കുംസഫോക്ക് കൗണ്ടി ഏഴര മില്യന്‍ഡോളര്‍ നഷ്ടപരിഹാരം നല്‍കും.

ലോംഗ് ഐലന്‍ഡിലെ പോര്‍ട്ട് ജെഫേഴ്‌സണ്‍ സ്റ്റേഷനടുത്തു വച്ച് ഇവര്‍ സഞ്ചരിച്ച കാറില്‍ സഫോക്ക് പോലീസ് ഓഫീസറുടെ കാര്‍ വന്നിടിക്കുകയായിരുന്നു. സംഭവ സമയത്ത് വൈദുതി ഇല്ലായിരുന്നു. പൊലീസ് കാറിന്റെ റെഡ് ലൈറ്റും പ്രവര്‍ത്തിച്ചില്ല.

സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി ആയിരുന്ന മുപ്പയുടെ കുടുംബം എഡിസണിലാണു താമസിക്കുന്നത്. ജാകലിന്‍ ദിന്‍സില്‍, ടാനിയ ഖാന്‍, ദിഷ ഗുപ്ത എന്നിവര്‍ക്കാണു ഗുരുതരമായ പരുക്കേറ്റത്.
തുക നല്‍കാന്‍ വേണ്ടി മൂന്നു മില്യന്‍ ഡോളര്‍ വായ്പ എടുക്കുന്ന കാര്യം കൗണ്ടി ലെജിസ്ലേച്ചറിന്റെ പരിഗണനയിലാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക