Image

ഭക്ഷണക്രമത്തില്‍ നിയന്ത്രണം മൗലികാവകാശ ലംഘനമാണെന്ന് ഐഎന്‍ഒസി

Published on 05 June, 2017
 ഭക്ഷണക്രമത്തില്‍ നിയന്ത്രണം മൗലികാവകാശ ലംഘനമാണെന്ന് ഐഎന്‍ഒസി
നിലവിലുള്ള നിയമ വ്യവസ്ഥകളെ കാറ്റില്‍ പറത്തിക്കൊണ്ട് മാംസാഹാരം കഴിക്കുന്നതിനും കൈവശം വയ്ക്കുന്നതിനുമെതിരെ കിരാതമായ രീതിയില്‍ ആക്രമണം അഴിച്ചുവിടുന്ന മത തീവ്രവാദികളുടെ അജണ്ടയെ ഐ എന്‍ സി കേരളാനിര്‍വാഹകസമിതി ശക്തമായി അപലപിച്ചു.

ഐ എന്‍ ഓ സി കേരളാ ചാപ്റ്ററിന്റെ അടിയന്തിര യോഗത്തില്‍ ഐഎന്‍ഒസി നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, ഐഎന്‍ഓസി കേരളാ ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍, ഐ എന്‍ ഓ സി കേരളാ പ്രസിഡന്റ് ജയചന്ദ്രന്‍ രാമകൃഷ്ണന്‍ , ഐ എന്‍ ഒസി കേരളാ വൈസ് ചെയര്‍മാന്‍ തോമസ് മാത്യു , ജനറല്‍ സെക്രട്ടറിമാരായ സന്തോഷ് നായര്‍ , യു.എ നസീര്‍, കേരളാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റുമാരായ സതീശന്‍ നായര്‍, രാജന്‍ പടവത്തില്‍, ഫ്‌ലോറിഡാ ചാപ്റ്റര്‍ പ്രസിഡന്റ് സജി കരിമ്പന്നൂര്‍ , ഐ എന്‍ ഒ സി നാഷണല്‍ ട്രഷറാര്‍ ജോസ് ചാരുംമൂട് തുടങ്ങിയവര്‍ പങ്കെടുത്തു.

മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു ജനാധ്യപത്യരാജ്യത്ത് എന്ത് ഭക്ഷിക്കണം എന്ത് ഭക്ഷിക്കണ്ട എന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെ അവകാശം ഏതെങ്കിലും രാഷ്ട്രീയ സംഘടനകളുടെയോ ഗവണ്‍മെന്റുകളുടെയോ മതവിഭാഗത്തിന്റെയോ നിയന്ത്രണത്തിലാവുന്നതു തികച്ചും നിര്‍ഭാഗ്യകരമാണെന്നും ഐ എന്‍ ഓ സി അഭിപ്രായപ്പെട്ടു.

മതതീവ്രവാദികളുടെ നിയമലംഘനങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള നടപടികളിലേക്കാണ് വിജ്ഞാപനങ്ങളിലൂടെ കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ അത്തരം തീരുമാനങ്ങളെ അംഗീകരിക്കുവാന്‍ മതേതര ജനാധിപത്യ വ്യവസ്ഥിതിയില്‍ സാധ്യമല്ല.

ജവാഹര്‍ലാല്‍ നെഹ്രു അംബേദ്കര്‍ തുടങ്ങിയ അനേകം മഹാരഥന്മാര്‍ അടങ്ങിയ സ്വതന്ത്ര ഭാരത ശില്പികല്‍ ഇന്ത്യന്‍ ഭരണഘടനക്ക് രൂപം നല്‍കിയപ്പോള്‍ ഭാരതത്തിന്റെ സനാതനമൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് , ഓരോ പൗരന്റെയും മൗലികാവകാശങ്ങള്‍ ഭരണഘടനയില്‍ ഉറപ്പു വരുത്തിയത് ആകസ്മികമായിരുന്നില്ല.

സുശക്തമായ ഫെഡറല്‍ സംവിധാനത്തില്‍ വിജ്ഞാപനങ്ങളിലൂടെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ തെറ്റായ പ്രവണതയാണെന്ന് ഐ എന്‍ ഓ സി കരുതുന്നു. ജനങ്ങളുടെ ഭക്ഷണക്രമത്തെ മാത്രമല്ല, കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും വളരെ ദോഷകരമായി ബാധിക്കാവുന്ന നടപടികളില്‍ നിന്നും അധികാരികള്‍ ഉടനടി പിന്മാറണമെന്ന് കേന്ദ്ര സംസ്ഥാന ഭരണാധികാരികളോട് അഭ്യര്‍ത്ഥിച്ചു
Join WhatsApp News
നാരദന്‍ 2017-06-06 06:09:31
ബഹളം വയ്ക്കാതെ  കൂട്ടുകാരെ 
കുറെ  പട്ടി ഇറച്ചി  ഒന്ന് വിറ്റ്  തീരട്ടെ 
അതുവരെ ശമിക്കു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക