Image

കാന്‍ജ് മിസ് ഇന്ത്യ 2017നു സൗന്ദര്യമേകുവാന്‍ ബീന മേനോന്‍ കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്‌സ്

ജോസഫ് ഇടിക്കുള Published on 05 June, 2017
കാന്‍ജ് മിസ് ഇന്ത്യ 2017നു സൗന്ദര്യമേകുവാന്‍ ബീന മേനോന്‍ കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്‌സ്
ന്യൂ ജേഴ്‌സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) ഇദംപ്രഥമാംയി നടത്തുന്ന കാന്‍ജ് മിസ് ഇന്ത്യ 2017 വര്‍ണാഭമാക്കുവാന്‍ നോര്‍ത്ത് അമേരിക്കയിലെ പ്രശസ്ത നര്‍ത്തകിയും കൊറിയോഗ്രാഫറും ആയ ബീന മേനോന്‍റെ ഉടമസ്ഥതയില്‍ ഉള്ള കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്‌സ് !

അനേകം കഴിവുറ്റ കലാകാരികളെ അഭ്യസിപ്പിച്ചു മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സമ്മാനിച്ച ബീനാ മേനോന്‍ കോറിയോഗ്രഫി ചെയ്ത് കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്‌സിന്റെ താരങ്ങള്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ കാന്‍ജ് മിസ് ഇന്ത്യ 2017 നു സൗന്ദര്യമേകും,

2017 ജൂണ്‍ 25 ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്ക് നടക്കുന്ന കാന്‍ജ് മിസ് ഇന്ത്യ 2017 സൗന്ദര്യ മത്സരം ന്യൂ ജേഴ്‌സിയിലുള്ള ഹോട്ടല്‍ എംബറിലാണ് അരങ്ങേറുന്നത്, ജോയ് ആലുക്കാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, ന്യൂ യോര്‍ക്ക് ലൈഫ്, ലോ ഓഫീസ് ഓഫ് തോമസ് അലന്‍, മണി ഡാര്‍ട്ട്, ശാന്തിഗ്രാം ആയുര്‍വേദ, മീഡിയ ലോജിസ്റ്റിക്‌സ്, ക്വിക് മോര്‍ട്ടഗേജ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ആണ് പ്രൊഗ്രാം സ്‌പോണ്‍സര്‍ ചെയ്യുന്നതും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും.

ഈ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷന്‍ സൗജന്യമാണ്, പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.kanj.org സന്ദര്‍ശിക്കുക, കൂടുതല്‍ വിവരങ്ങള്‍ക്ക് സ്വപ്!ന രാജേഷ് 732 910 7413, അജിത് കുമാര്‍ ഹരിഹരന്‍ 732 735 8090, ജെയിംസ് ജോര്‍ജ്, കെവിന്‍ ജോര്‍ജ് 908 463 5873
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക