Image

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം പ്രവര്‍ത്തനോത്ഘാടനം ജൂലൈ 1ന്

ബെന്നി പരിമണം Published on 05 June, 2017
നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം പ്രവര്‍ത്തനോത്ഘാടനം ജൂലൈ 1ന്
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ 2017-2020 വര്‍ഷത്തെ കര്‍മ്മ പരിപാടികളുടെ ഔപചാരിക ഉത്ഘാടനം ജൂലൈ 1 ശനിയാഴ്ച നടക്കും. ന്യൂയോര്‍ക്ക് സ്റ്റാന്റന്‍ ഐലന്റ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് രാവിലെ 9.30 ന് നടക്കുന്ന ഉത്ഘാടന സമ്മേളനത്തില്‍ വെച്ച് ഭദ്രാസനാധിപന്‍ അഭി.ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോക്‌സ് എപ്പിസ്‌ക്കോപ്പ പ്രവര്‍ത്തന പരിപാടികളുടെ ഉത്ഘാടനം നിര്‍വഹിക്കും. 'Christian Commitment to God's Mission' എന്ന ചിന്താവിഷയമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുമായി വൈദീകരും യുവജനസഖ്യം അംഗങ്ങളും, സഖ്യം സ്‌നേഹിതരും ഈ സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രവര്‍ത്തന പന്ഥാവില്‍ ആരാധന, പഠനം, സാക്ഷ്യം, സേവനം എന്നീ ആപ്തവാക്യങ്ങള്‍ മുഖമുദ്രയായി ക്രിസ്തു കേന്ദ്രീകൃത ശൈലി പിന്തുടരുന്ന ഭദ്രാസന മാര്‍ത്തോമ്മാ യുവജന സഖ്യം പുതിയ പ്രവര്‍ത്തന കാലയളവില്‍ നൂതനവും വ്യത്യസ്തവുമായ കര്‍മ്മശൈലിയുമായി മുമ്പോട്ടുള്ള പ്രയാണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. യുവജന സഖ്യം പുതിയ ഭദ്രാസന കൗണ്‍സില്‍ ചുമതലയേറ്റ് ആരംഭം കുറിക്കുന്ന തുടര്‍ന്നുള്ള നാളുകളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഭദ്രാസനസഖ്യം പ്രവര്‍ത്തനങ്ങള്‍ക്ക് നൂതനമായ ദര്‍ശനങ്ങളെ സമ്മാനിക്കും. 2017-20 കാലയളവിലെ കര്‍മ്മ പരിപാടികള്‍ക്ക് നാന്ദികുറിക്കുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുവജനസഖ്യം ഭദ്രാസന കൗണ്‍സില്‍ അറിയിച്ചു.

അഭി.ഡോ.ഐസക്ക് മാര്‍ ഫീലക്‌സിനോക്‌സ് എപ്പിസ്‌ക്കോപ്പ അധ്യക്ഷനായുള്ള ഭദ്രാസന യുവജനസഖ്യം കൗണ്‍സിലിന് റവ.ഡെന്നി ഫിലിപ്പ്(ഭദ്രാസന സെക്രട്ടറി), റവ.സജു.ബി.ജോണ്‍(വൈസ് പ്രസിഡന്റ്), അജു മാത്യു(സെക്രട്ടറി), ലിബു കോശി(ട്രഷറര്‍), റോജിഷ് സാമുവേല്‍(ഭദ്രാസന അസംബ്ലി അംഗം) എന്നിവര്‍ നേതൃത്വം നല്‍കുന്നു.

വാര്‍ത്ത അയച്ചത്: ബെന്നി പരിമണം

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം പ്രവര്‍ത്തനോത്ഘാടനം ജൂലൈ 1ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക