Image

സഞ്‌ജയ്‌ ദത്ത്‌ ചിത്രം 'ഭൂമി'ക്കിടെ അഗ്‌നിബാധ

Published on 06 June, 2017
സഞ്‌ജയ്‌ ദത്ത്‌  ചിത്രം 'ഭൂമി'ക്കിടെ അഗ്‌നിബാധ



സഞ്‌ജയ്‌ ദത്ത്‌ ചിത്രം 'ഭൂമി'ക്കിടെ അഗ്‌നിബാധ. നായിക അദിതി റാവു അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈ ആര്‍ കെ സ്റ്റുഡിയോയില്‍ ഒരു വിവാഹ ആഘോഷത്തിന്റെ ഗാനചിത്രീകരണത്തിനിടെയാണ്‌ അപകടം. 

മുന്നൂറിലേറെ നൃത്തക്കാരുമായി ചിത്രീകരണത്തിന്‌ വന്‍ സന്നാഹമാണുണ്ടായിരുന്നത്‌. സിധാന്ത്‌ ഗുപ്‌തയും അദിതിയുമായിരുന്നു രംഗത്ത്‌. സഞ്‌ജയ്‌ദത്തിന്റെ തിരിച്ചുവരവിലെ ചിത്രമായ ഭൂമി ഒരു പ്രതികാരകഥയാണ്‌. അച്ഛന്‍മകള്‍ ബന്ധമാണ്‌ ചിത്രം പറയുന്നത്‌. മേരി കോം, സരബ്‌ജിത്‌ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഒമങ്‌ കുമാര്‍ സംവിധാനംചെയ്യുന്ന ചിത്രമാണ്‌ ഭൂമി. സെപ്‌തംബര്‍ 22നാണ്‌ റിലീസ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക