Image

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മനസില്‍ തീയാണ്

അനില്‍ പെണ്ണുക്കര Published on 06 June, 2017
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മനസില്‍ തീയാണ്
സൗദി രാജ്യങ്ങളും ഖത്തറുമായുള്ള രൂക്ഷമായ ഭിന്നതയും ഏറ്റുമുട്ടലും മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തുകയാണ്. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മനസില്‍ തീയാണിപ്പോള്‍ .വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പലതും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മനസില്‍ തീയാണ്. 2012 ന് സമാനമായ സ്ഥിതിവിശേഷമാണ് ഖത്തറില്‍ സംജാതമായിരിക്കുന്നത്. ഖത്തറിലെ തദ്ദേശിയരുടെ എണ്ണം വളരെ കുറവാണ്. എങ്കിലും രാജകുടുംബത്തിന്റെ തുറന്ന ചില സമീപനങ്ങള്‍ സൗദിയെ ചൊടിപ്പിക്കുന്നതുമാണ്. പ്രത്യേകിച്ചും പൗരന്മാരുടെ ചിന്താധാരകളെയും സര്‍ഗ ശേഷിയേയും പരിപോഷിപ്പിക്കുന്ന സാംസ്‌കാരികവും ബൗദ്ധികവുമായ രംഗത്തെ പ്രോത്സാഹനം

അത് അവര്‍ക്ക് സഹിക്കാനാവില്ല. ഭാവിയില്‍ രാജഭരണത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ് എന്നത് അവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
300 കുടുംബങ്ങളും അല്‍ജസീറ എന്ന ചാനലും പിന്നെ എണ്ണയുടെ അളവറ്റ സമ്പത്തും അമേരിക്കന്‍ സേനയുടെ ബേസ് ക്യാമ്പും അല്ലാതെ ഖത്തറിനെ ന്തുണ്ട് എന്നതാണ് അറബ് ലോകം ഏറെ കുശുകുശുക്കുന്ന കാര്യം 'ഒന്നും സംഭവിക്കില്ല എന്നു തന്നെയാണ് പ്രതിക്ഷ'
 ''ഖത്തറിലേക്ക് വരുന്ന 90% സാധനങ്ങളും  അയല്‍ രാജ്യങ്ങളില്‍ നിന്നും ആണ്, ഇപ്പോള്‍ തന്നെ കടകളില്‍ നോക്കിയാല്‍ അറിയാം വന്‍ ജനതിരക്കാണ്. പ്രത്യേകിച്ച് ആഹാരസാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ തിരക്കു കൂട്ടുന്ന കാഴ്ചയാണ് മാളുകളിലെല്ലാം '
10000 ത്തോളം അമേരിക്കന്‍ സൈനിക സാന്നിദ്ധ്യമാണ് ഖത്തറില്‍ കേരളത്തിലെ ഒരു വലിയ വില്ലേജ് ആഫീസ് പരിധിയിലുളള സ്ഥലം പൂര്‍ണ്ണമായി അമേരിക്കയുടെ കൈയിലാണ്.

അമേരിക്ക നിതര പ്രവശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്ന സൈനിക കേന്ദ്രത്തിന് ചുറ്റും വന്‍മതില്‍ നിര്‍മിച്ച് അതിന് സുരക്ഷയൊരുക്കി പുറത്ത് മണ്ണ് മല സൃഷ്ടിച്ച് 24 മണിക്കൂര്‍ അമേരിക്കന്‍ പെട്രോള്‍ സംഘം റോന്ത് ചുറ്റുന്നത് കൂടാതെ ശക്തമായ ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നു എന്ന് ആരോപിച്ചാണ് യുഎഇ, സൗദി, ബഹ്‌റിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചത്. ഇറാനുമായുള്ള ഖത്തറിന്റെ അടുത്ത ബന്ധമാണ് സൗദി അറേബ്യയെ പ്രകോപിതരാക്കിയത്.ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലുണ്ടെന്ന വാര്‍ത്തകളും സജീവമാണ്.

തീവ്രവാദികളെ വളര്‍ത്തി ഇന്ത്യയിലും മറ്റും അരാജകത്വം സൃഷ്ടിക്കുന്ന പാക്കിസ്ഥാനുമായുള്ള ബന്ധം ഉപേക്ഷിക്കാതെ ഖത്തറുമായുള്ള ബന്ധം ഉപേക്ഷിച്ച് വിലക്ക് ഏര്‍പ്പെടുത്തിയ അറബ് രാഷ്ട്രങ്ങളുടെ നടപടി ഇന്ത്യക്ക് അത്രക്കങ്ങ് ബോധ്യപ്പെട്ടിട്ടില്ല.

ഇറാനു നേരെ നടന്ന തീവ്രവാദ ആക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിലേക്ക് പീരങ്കി ആക്രമണം നടത്തി തിരിച്ചടിച്ച ഇറാന്റെ നടപടി പാക്കിസ്ഥാനെ ചൊടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹീം ഉള്‍പ്പെടെ മിക്ക പാക്ക് അനുകൂല തീവ്രവാദികളുടെ ബിസിനസ്സ് സാമ്രാജ്യങ്ങളും യുഎഇ കേന്ദ്രീകരിച്ചാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ദാവൂദിന്റെ ചില സ്വത്തുക്കള്‍ കണ്ടുകെട്ടിയെങ്കിലും ഇപ്പോഴും പാക്ക് അനുകൂല തീവ്രവാദ നേതാക്കളുടെ 'ഇഷ്ട' സങ്കേതമാണിവിടെ. ഇക്കാരണം കൊണ്ടു തന്നെ ഖത്തറിനെയോ ഇറാനെയോ തള്ളി പറയാതെ പ്രശ്‌ന പരിഹാരത്തിന് നയതന്ത്രതലത്തില്‍ മാത്രം ഇടപെടാനാണ് ഇന്ത്യക്ക് താല്‍പര്യം.

അറബ് രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തിന് വഴിമരുന്നിട്ടത് അല്‍ ജസീറ ചാനലെന്ന് വിശ്വസിക്കുന്നവരാണ് മിക്ക അറബ് രാഷ്ട്ര മേധാവികളും.
അവരുടെ കുടുംബ വാഴ്ചക്ക് ഭീഷണിയായ ഖത്തറിലെ അമേരിക്കന്‍ സാന്നിദ്ധ്യമാണ് ഒരു ആക്രമണത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്.
പകരം തീവ്രവാദി ആക്രമണങ്ങള്‍ രാജ്യത്ത് നടത്താന്‍ എല്ലാ ഒത്താശയും ചെയ്യുന്നത് മറ്റ് അറബ് രാജ്യങ്ങളാണ്. ഉപരോധം വേണ്ടത് ഖത്തര്‍ ഒഴികെയുള്ള രാജ്യങ്ങള്‍ക്കെതിരേയാണ്.
ഐക്യരാഷ്ട്രസഭ ഇക്കാര്യത്തില്‍ ഒരു നല്ല തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണ്.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മനസില്‍ തീയാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക