Image

അലബാമയില്‍നിന്ന് ആശയുടെ ഇ-മെയില്‍ (പി.ഹരികുമാര്‍ Ph.D)

Published on 06 June, 2017
അലബാമയില്‍നിന്ന് ആശയുടെ ഇ-മെയില്‍ (പി.ഹരികുമാര്‍ Ph.D)
ആഴ്ച്ചയിലാഴ്ച്ചയില്‍
ഫോണിലൂടാശമോള്‍
ഞങ്ങളെയൊക്കെപ്പുണര്‍ന്നു.
കാണാത്ത നാടിന്‍റെ
കേള്‍ക്കാത്ത വാര്‍ത്തകള്‍
ഞങ്ങളിലേക്ക് പകര്‍ന്നു.

ഇന്നലെയെത്തിയ
ഫോണ്‍കുശലത്തില്‍
ഡിഗ്രികള്‍ നേടിയ
നീഗ്രോയുവാവിനെ
ആശമോള്‍ പരിണയം ചെയ്തു.
നേരിട്ട് സ്‌കൈപ്പിലൂടെത്തിയിരുവരും
ആശംസയര്‍ത്ഥിച്ചു നിന്നു.

നീറിപ്പുകയുമാകുലചിന്തകള്‍
ഞങ്ങളാശക്കുമുന്നില്‍ ചൊരിഞ്ഞു;
നിനക്കായിപ്പണ്ടേ
മുത്തശ്ശിയേല്‍പ്പിച്ചോ-
രൊഡ്യാണമാര്‍ക്കു നല്‍കേണ്ടു?
ഇരുപതുവര്‍ഷമായോരോ മണികളായ്
ഞങ്ങളൊരുക്കിയ
നിറപയെന്തു ചെയ്യേണ്ടു?

കിട്ടീ
അലബാമയില്‍ നിന്നീമെയിലുടനടി;
ഒഡ്യാണമഴിച്ചു പണിഞ്ഞായിരം
കെട്ടുതാലിപ്പൊന്നൊരുക്കാം.
അലങ്കാരനിറപറ കൊട്ടിവിതറുക
എറുമ്പുകള്‍ക്കഷ്ടിയാകട്ടെ.
---------
Join WhatsApp News
വിദ്യാധരൻ 2017-06-06 13:02:23
ആലബാമയിൽ നിന്നും ഇ-മെയിൽ വന്നപ്പോൾ
അമ്മ അറിയാതെ ഞെട്ടി 
പേടിച്ചതുതന്നെ വന്നു ഭവിച്ചല്ലോ  അമ്മെ
ചോറ്റാനിക്കരെയെന്നു കരഞ്ഞു
കാട്ടുകറമ്പനെ വേട്ടവൾ ഞങ്ങടെ
പേരു കളഞ്ഞു കുളിച്ചു
ആശകളൊക്കയും കാറ്റിൽ പറത്തിയവൾ 
കറുമ്പന്റെ കൂടിറങ്ങി ഓടി
വീട്ടിൽ വഴക്കായി ഭർത്താവും ഭാര്യയും
തമ്മിലടിപിടിയായി
അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ശരമായി
വാക്കിലൂടെ പറന്നു
മക്കളെ കുറിച്ചുള്ള സ്വപ്നങ്ങൾ കണ്മുന്നിൽ
ചിന്നിചിതറുന്നതു കണ്ടു
എത്ര വെളുമ്പൻമാർ ഉണ്ടായിട്ടും ഇവൾ
കറുമ്പനെ എന്തിനു കെട്ടി?
ഏഴഴകാണ് കറുപ്പിനെന്ന വാദം
ഉൾക്കൊള്ളാനാവാതെ കറങ്ങി
ഏതൊരു നേരത്ത് ഇന്നാട്ടിലെത്തുവാൻ
തോന്നിയെതെന്നു ശപിച്ചു  
ഇല്ല കയറ്റുകില്ലവരെയൊരിക്കലും  ഇപ്പടി
എന്ന് ശപഥമെടുത്തു
പുകഞ്ഞകൊള്ളി പുറത്തെന്നു പറഞ്ഞുടൻ
വാതിലു കൊട്ടിയടച്ചു.
കാലങ്ങൾ മുന്നോട്ടു പോയപ്പോൾ പല
വാതിലും തന്നെ തുറന്നു
ഏഴഴകുള്ള പേരക്കിടാങ്ങൾ വന്നാ-
വാതിൽ തള്ളിത്തുറന്നു 

Vayanakaran 2017-06-06 13:16:29
അമേരിക്കന്‍  ഭഷണം  വയറ്റില്‍ക്കിടക്കുന്ന  കുളു കുളു  എന്ന് കുത്തുന്നു 
എരുമ പടലം തിന്നു ടൂറ്റ്  പിടിച്ചപോലെ 
കണ്ടതും കേട്ടതും കവിത  കവിത 
കയറിയ വീട്ടില്‍ എല്ലാം  കോണകം  പറിച്ചു  തൂക്കണോ 
താങ്കളെ  അനുകരിക്കാന്‍  അനേകം മലയാളി കവികള്‍  കാത്തിരിക്കുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക