Image

വിനീത്‌ ശ്രീനിവാസന്‍ ചിത്രം 'ഒരു സിനിമാക്കാരന്‍'ന്റെ ഓഡിയോ ലോഞ്ച്‌ ദി കമ്പ്‌ലീറ്റ്‌ ആക്ടര്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു

Published on 06 June, 2017
വിനീത്‌ ശ്രീനിവാസന്‍ ചിത്രം 'ഒരു സിനിമാക്കാരന്‍'ന്റെ ഓഡിയോ ലോഞ്ച്‌ ദി കമ്പ്‌ലീറ്റ്‌ ആക്ടര്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു


കൊച്ചി: ദി കമ്പ്‌ലീറ്റ്‌ ആക്ടര്‍ മോഹന്‍ലാല്‍ 'ഒരു സിനിമാക്കാരന്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്‌ നിര്‍വഹിച്ചു. വിജയ്‌ ബാബു, രേഷ്‌മ രാജന്‍, ലാല്‍ ജോസ്‌, ലിയോ തദേവൂസ്‌, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബിജിബാലാണ്‌ ഗാനങ്ങള്‍ക്ക്‌ ഈണം പകര്‍ന്നിരിക്കുന്നത്‌. ഗാനരചന റഫീഖ്‌ അഹമ്മദ്‌, സന്തോഷ്‌ വര്‍മ്മ, ഹരിനാരായണന്‍ ബി കെ.

'ഒരു സിനിമാക്കാരന്‍'ന്റെ ഓഡിയോ ലോഞ്ച്‌ കാണുവാന്‍: https://www.youtube.com/watch?v=ZwQWV9eIyNE

ലിയോ തദേവൂസ്‌ സംവിധാനം നിര്‍വഹിക്കുന്ന 'ഒരു സിനിമാക്കാരന്‍' എന്ന ചിത്രത്തില്‍ വിനീത്‌ ശ്രീനിവാസനും രജീഷ വിജയനുമാണ്‌ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. വിജയ്‌ ബാബു, അനുശ്രീ, രഞ്‌ജി പണിക്കര്‍, ഗ്രിഗറി എന്നിവരും അഭിനയിക്കുന്നുണ്ട്‌. 
ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനും ചിത്രസംയോജനം രഞ്‌ജന്‍ എബ്രഹാമുമാണ്‌. ഒപ്പസ്‌ പെന്റായുടെ ബാനറില്‍ തോമസ്‌ പണിക്കരാണ്‌ ചിത്രം നിര്‍മിച്ചിട്ടുള്ളത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.


മ്യൂസിക്‌247)നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം (മ്യൂസിക്‌247)നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക