Image

വിധു വിന്‍സെന്റിന്റെ സിനിമയില്‍ സുരഭിയും റിമയും ഒന്നിക്കുന്നു

Published on 07 June, 2017
വിധു വിന്‍സെന്റിന്റെ സിനിമയില്‍ സുരഭിയും റിമയും ഒന്നിക്കുന്നു
കഴിഞ്ഞ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ വിജയിയായ വിധു വിന്‍സെന്റും ദേശീയ അവാര്‍ഡ്‌ ജേതാവ്‌ സുരഭി ലക്ഷ്‌മിയും വിധുഅടുത്തതായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയില്‍ ഒന്നിക്കുന്നു. ഒപ്പം റിമ കല്ലിങ്കലും സിനിമയില്‍ എത്തുകയാണ്‌. 

 സിനിമയില്‍ തങ്ങളുടെ കഴിവ്‌ തെളിയിച്ച മൂന്ന്‌ സ്‌ത്രീകളാണ്‌ വിധു വിന്‍സെന്റ്‌, സുരഭി ലക്ഷ്‌മി, റിമ കല്ലിങ്കല്‍ എന്നിവര്‍. സുരഭിയ്‌ക്ക്‌ ദേശീയ അവാര്‍ഡും വിധു വിന്‍സെന്റുംറിമ കല്ലിങ്കലും കേരള സംസ്ഥന ചലച്ചിത്ര പുരസ്‌കാരത്തിനും അര്‍ഹരായവരാണ്‌. 

 മാധ്യമ പ്രവര്‍ത്തകയായ വിധു വിന്‍സെന്റ്‌ മാന്‍ഹോള്‍ എന്ന സിനിമ സംവിധാനം ചെയ്‌തതിലുടെയാണ്‌ മികച്ച സംവിധായകയ്‌ക്കുള്ള പുരസ്‌കാരം വിധുവിനെ തേടിയെത്തുന്നത്‌. 
 മിന്നാമിനുങ്ങ്‌ എന്ന സിനിമയിലെ അഭിനയത്തിനാണ്‌ സുരഭി ലക്ഷ്‌മി ദേശീയ പുരസ്‌കാരത്തിന്‌ അര്‍ഹയായത്‌. 

റിമ കല്ലിങ്കല്‍ രണ്ടു പ്രാവിശ്യം മികച്ച നടിയ്‌ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്‌ അര്‍ഹയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക