Image

താമസിയ്ക്കാതെ ഫാന്‍സുമായി ഇനിയും കൂടിക്കാഴ്ച്ച നടത്തുമെന്ന് രജനികാന്ത്

Published on 07 June, 2017
താമസിയ്ക്കാതെ ഫാന്‍സുമായി ഇനിയും കൂടിക്കാഴ്ച്ച നടത്തുമെന്ന് രജനികാന്ത്

ഏപ്രിലില്‍ ആരാധകരുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെ തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനി വീണ്ടും ഫാന്‍സിനെ മീറ്റ് ചെയ്യാനൊരുങ്ങുന്നതായി വാര്‍ത്തകള്‍. തമിഴ് മാധ്യമങ്ങളാണ് രജനി തന്നെ വെളിപ്പെടുത്തിയെന്നുള്ള അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരിയിക്കുന്നത്. നിലവില്‍ പാ രഞ്ജിത്ത് ചിത്രം കാല കരികാലന്റെ തിരക്കുകളിലാണ് താരം എന്നാല്‍ ഈ ചിത്രത്തില്‍ നിന്ന് ഒരു ചെറിയ അവധി നേടിയാണത്രേ ആരാധകരെ കാണാന്‍ അദ്ദേഹമെത്തുന്നത്. ഈ വാര്‍ത്ത രജനിയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ക്ക് തമിഴ്‌നാട്ടില്‍  തുടക്കമിട്ടുകഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക