Image

വി.അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 9 ന്

Published on 07 June, 2017
വി.അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 9 ന്
    മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വി.അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 9 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ജപമാലയോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് നൊവേനയും ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും ഉണ്ടായിരിക്കും. ദിവ്യബലിയുക്കുശേഷം വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ദൈവാലയം ചുറ്റി ജപമാലപ്രദക്ഷിണവും നടത്തപ്പെടും. പ്രദക്ഷിണത്തിനുശേഷം വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും.

തിരുനാളിന് ഒരുക്കമായുള്ള നൊവേന ഏപ്രില്‍ 19 മുതല്‍ എല്ലാ ചൊവ്വാഴ്ചകളിലും നടത്തി വരുന്നുì. 115 æകുടുംബങ്ങളാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുനാളിലും നൊവേനയിലും പങ്കെടുത്ത് അനുഗ്രഹിതരാവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി അസി. വികാരി ഫാ.ജോര്‍ജ് ഫെലിഷ്യസ് അറിയിച്ചു.

വിലാസം: സെന്റ് ഫ്രാന്‍സിസ് അസ്സീസി ചര്‍ച്ച്
290 ചൈല്‍ഡ്‌സ് റോഡ്, മില്‍പാര്‍ക്ക്

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക