Image

ബിജുമോന്‍ ജേക്കബ് അച്ചനു വരവേല്‍പ്പ് നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 07 June, 2017
ബിജുമോന്‍ ജേക്കബ് അച്ചനു വരവേല്‍പ്പ് നല്‍കി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ സഹവികാരിയായി അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി:യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയാല്‍ നിയമിതനായ ബഹു: ബിജുമോന്‍ ജേക്കബ് അച്ചനെ ഇടവക വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ ജോറെപ്പിസ്‌കോപ്പയും, സെക്രട്ടറി ജെയ്‌സണ്‍ ജോണ്‍, ട്ര്‌സ്റ്റി ശ്രീ ജോര്‍ജ് കുര്യാക്കോസ്, ഫിലിപ്പ് സ്ജറിയ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ബിജുമോന്‍ അച്ചന്‍ കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദവും മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് വൈദീക സെമിനാരിയില്‍ നിന്നു തിയോളജിയില്‍ ബിരുദം കരസ്ഥമാക്കിയിട്ടുള്ളതാണ്. അച്ചന്‍ മലബാര്‍ ഭദ്രാസനത്തിലെ മാനന്തവാടി സെന്റ്. ജോര്‍ജ് യാക്കോബായ പള്ളി ഇടവകാംഗവും ചിറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ പള്ളി , പുതുപ്പാടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളി, കുവൈറ്റ് സെന്റ്. മേരീസ് യാക്കോബായ റീശ് പള്ളി എന്നിവടങ്ങളില്‍ വിജാരിയായി സേവനം അനുഷ്ഠിച്ചിട്ടുള്ളതുമാണ്. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.
ബിജുമോന്‍ ജേക്കബ് അച്ചനു വരവേല്‍പ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക