Image

ഇന്ത്യന്‍ വിമാനങ്ങളില്‍ വൈഫൈ സംവിധാനം താമസിയാതെ വരുന്നു

ജോര്‍ജ് ജോണ്‍ Published on 08 June, 2017
ഇന്ത്യന്‍ വിമാനങ്ങളില്‍ വൈഫൈ സംവിധാനം താമസിയാതെ വരുന്നു
ഫ്രാങ്ക്ഫര്‍ട്ട്- മുംബൈ: വിമാനത്തില്‍ വൈഫൈ അനുവാദം ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ വിമാനങ്ങള്‍. വിമാനടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ വിമാന കമ്പനികള്‍ ഉപഭോക്താക്കളോട് ഫോണ്‍ വിളിയെകുറിച്ചുളള നയം വ്യക്തമാക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ത്യയെ അറിയിച്ചു.

വിമാനങ്ങളില്‍ ഏറെനേരം യാത്ര ചെയ്യുമ്പോള്‍ ഒട്ടേറെപേര്‍ക്ക് അലസത അനുഭവപ്പെടാറുണ്ട്. വൈഫൈ അനുവദിക്കുന്നതിലൂടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ചാറ്റ് ചെയ്യാന് കഴിയുകയും ഇതിലൂടെ ബോറടി മാറ്റാന് കഴിയുമെന്നാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വിലയിരുത്തുന്നത്.

യാത്രക്കാര്‍ക്ക് തങ്ങളുടെ മൊബൈല്‍, കമ്പ്യൂട്ടര്‍ ഡിവൈസ് എന്നിവ വൈഫൈ ഹാര്‍ഡ്‌വെയറിലേക്ക് ബന്ധിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


ഇന്ത്യന്‍ വിമാനങ്ങളില്‍ വൈഫൈ സംവിധാനം താമസിയാതെ വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക