Image

ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി.

ജിനേഷ് തമ്പി Published on 08 June, 2017
ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി.
ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡാളസ് ഡി. എഫ്. ഡബ്ല്യൂ  പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് ചെല്ലത്തിന്റെ പിതാവ് കുര്യന്‍ തോമസ് ചെല്ലേത്ത് (81) കല്ലിശ്ശേരിയില്‍ പ്രായാധിക്യം മൂലം നിര്യാതനായി.  കുമ്പനാട് ചെല്ലേത്ത് കുടുംബാംഗമായ പരേതന്‍ കസ്റ്റംസ് സൂപ്രണ്ടായി ജോലിയില്‍ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.  അമേരിക്കയില്‍ പലതവണ മക്കളുടെ കൂടെ താമസിച്ചിരുന്ന പരേതന്‍ അടുത്ത കാലത്തു ആണ് നാട്ടില്‍ എത്തിയത്. പരേതന്‍ ആദ്യകാല പെന്റികോസ്തു  വിശ്വാസിയും ഐ. പി. സി. സഭാംഗവുമായിരുന്നു . 

ഭാര്യ: പരേതയായ മറിയാമ്മ തോമസ് കല്ലിശ്ശേരി മേലേ മൂട്ടില്‍
മക്കള്‍: സൂസന്‍ തോമസ് (മധ്യപ്രദേശ്), തോമസ് ചെല്ലെത്തു (ഡാളസ്, അമേരിക്ക), പരേതയായ ആനി അലക്‌സ് (ചിക്കാഗോ), സാം ചെല്ലെത്തു (ഡാളസ്, അമേരിക്ക)
മരുമക്കള്‍: സുവിശേഷകന്‍ ജോണ്‍ തോമസ് (മധ്യപ്രദേശ്), ലാലി തോമസ് (ഡാളസ്), മോന്‍സി അലക്‌സ് (ചിക്കാഗോ), സൂസന്‍ ചെല്ലേത്തു (ഡാളസ്).

കൊച്ചുമക്കള്‍: സൂസന്‍ തോമസ്, ബ്ലെസ്സി തോമസ്, ബോവാസ് തോമടൈറ്റസ് അലക്സ്സ്, ലിസ്സ തോമസ്, ഷോണ്‍ ചെല്ലെത്തു, നഥാന്‍ ചെല്ലേത്തു, അക്‌സാ  അലക്‌സ്,  പ്രിസില്ലാ അലക്‌സ്, ടൈറ്റസ് അലക്‌സ്, ജോഷ്വ ചെല്ലേത്തു, ജേക്കബ് ചെല്ലേത്തു

വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റിക്കുവേണ്ടി അഡ്വക്കേറ്റ് സിറിയക് തോമസ്, ടി. പി. വിജയന്‍, സി. യൂ. മത്തായി, അലക്‌സ്  കോശി മുതലായ  നേതാക്കളും, റീജിയനുവേണ്ടി ജോര്‍ജ് പനക്കല്‍,വര്ഗീസ് കയ്യാലക്കകത്തു, പി. സി. മാത്യു, കുര്യന്‍  സക്കറിയ, ഫിലിപ്പ് മാരേട്ട്, ചാക്കോ കോയിക്കലേത്, ഷോളി കുമ്പിളുവേലി, സാബു ജോസഫ് സി. പി. എ., ടോം വിരിപ്പാന്‍, എല്‍ദോ പീറ്റര്‍, തെരേസ ടോം, പിന്റോ ചാക്കോ, തോമസ് മൊട്ടക്കല്‍, എസ്. കെ, ചെറിയാന്‍, ജേക്കബ് കുടശ്ശനാടു, തങ്കമണി അരവിന്ദന്‍, സുധിര്‍ നമ്പ്യാര്‍ മുതലായവരും, ഡാളസിലെ പ്രോവിന്‌സിനു വേണ്ടി  എബ്രഹാം, വൈസ് ചെയര്‍  പേഴ്‌സണ്‍ ഷേര്‍ലി ഷാജി, ഏലിക്കുട്ടി ഫ്രാന്‍സിസ് (ഗുഡ് വില്‍ അംബാസിഡര്‍) എന്നിവരും അനുശോചനം നേര്‍ന്നു.

പ്രൊവിന്‍സ് പ്രസിഡണ്ട് തോമസ് എബ്രഹാം ഈ വരുന്ന വെള്ളിയാഴ്ച  (ഇന്ത്യന്‍ സമയം 9 ന് ) കല്ലിശ്ശേരിയിലുള്ള ബി. ബി. സി.  ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന പരേതന്റെ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തു നേരിട്ടു അനുശോചനം അറിയ്ക്കുന്നതായിരിക്കുമെന്നു പി. സി. മാത്യുവും പ്രൊവിന്‍സ് സ്‌ക്രെട്ടറി കൂടിയായ വര്ഗീസ് കെ വര്‍ഗീസും സംയുതമായി അറിയിച്ചു.

ബന്ധപ്പെടുവാന്‍ 011 91 9425875441(india) 4693635109 (Dallas)


വാര്‍ത്ത: ജിനേഷ്  തമ്പി.

ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക