Image

30 വയസിന്‌ ഇളയ നായികയെ വിവാഹം കഴിച്ച്‌ തമിഴ്‌ സംവിധായകന്‍

Published on 08 June, 2017
 30 വയസിന്‌ ഇളയ നായികയെ വിവാഹം കഴിച്ച്‌ തമിഴ്‌ സംവിധായകന്‍
തമിഴ്‌ സംവിധായകന്‍ വേലു പ്രഭാകരന്‍ തന്റെ സിനിമയിലെ നായികയായ ഷേര്‍ളിയെ വിവാഹം ചെയ്‌തു. തന്റെ പുതിയ ചിത്രമായ ഒരു ഇയക്കുണറിന്‍ കഥൈ ഡയറി എന്ന ചിത്രത്തിന്റെ പ്രിമിയര്‍ ഷോ നടന്ന ചെന്നൈയിലെ ലേ മാജിക്‌ ലാന്‍ഡേണ്‍ തിയറ്ററില്‍ വച്ചായിരുന്നു വിവാഹം. 

മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വച്ച്‌ ഇരുവരും വിവാഹ മോതിരം കൈമാറികയും ചെയ്‌തു.

 60 വയസുകാരനായ വേലു പ്രഭാകരനും നടി ഷേര്‍ലിയും തമ്മില്‍ 30 വയസിന്റെ വ്യത്യാസമുണ്ട്‌. 2009ല്‍ പുറത്തിറങ്ങിയ വേലുവിന്റെ കാതല്‍ കഥൈ എന്ന ചിത്രത്തിലെ നായികയാണ്‌ ഷേര്‍ഷി. കഴിഞ്ഞ 15 വര്‍ഷമായി തങ്ങള്‍ സുഹൃത്തുക്കളാണ്‌ ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു.

 വേലുവിന്റെ ഇന്നലെ തിയറ്ററിലെത്തിയ ഒരു ഇയക്കുണറിന്‍ കഥൈ ഡയറി എന്ന ചിത്രത്തിന്റെ കഥ സംവിധായകനും നായികയും തമ്മിലുള്ള പ്രണയമായിരുന്നു. ചിത്രത്തില്‍ നായകനായി അഭിനയിച്ചതും വേലു പ്രഭാകരമായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക