Image

സഹാരന്‍പൂര്‍ സംഘര്‍ഷം: ഭീം ആര്‍മി തലവന്‍ അറസ്റ്റില്‍

Published on 08 June, 2017
സഹാരന്‍പൂര്‍ സംഘര്‍ഷം: ഭീം ആര്‍മി തലവന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: സഹാരന്‍പൂര്‍ ജാതിസംഘര്‍ഷവുമായി ബന്ധപ്പെട്ടു ഭീം ആര്‍മി ദളിത്‌ സംഘടനയുടെ തലവന്‍ ചന്ദ്രശേഖറിനെ യുപി സര്‍ക്കാരിന്‍റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തു. ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസിയിലാണ്‌ ഇദ്ദേഹം അറസ്റ്റിലായത്‌.

കഴിഞ്ഞ മേയ്‌ ആദ്യവാരം സഹാരന്‍പൂരില്‍ ദളിതരും സവര്‍ണ താക്കൂര്‍ വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന്‌ ആളുകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. നിരവധി വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും കലാപത്തില്‍ ആക്രമിക്കപ്പെട്ടു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചന്ദ്രശേഖറിനായി ആഴ്‌ചകളായി പോലീസ്‌ തെരച്ചില്‍ നടത്തി വരികയായിരുന്നു.

നേരത്തെ കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായിരുന്ന 37 ദളിതര്‍ക്കു കോടതി പിന്നീടു ജാമ്യം അനുവദിച്ചിരുന്നു. ദളിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നു ചന്ദ്രശേഖര്‍ ആരോപിച്ചു. 
Join WhatsApp News
Ponmelil Abraham 2017-06-08 04:00:55
Part of law and order initiative.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക